Thursday, May 19, 2022
HomeUncategorizedഭദ്രം മാധ്യമ പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.

ഭദ്രം മാധ്യമ പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.

ആള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ എസ്.ടി.യു.) ഭദ്രം  മാധ്യമ പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപക സംഘടന ആള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭദ്രം എന്ന പേരില്‍ പത്രമാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2021  2022 അക്കാദമിക് വര്‍ഷത്തെ  വിദ്യാഭ്യാസ മേഖലയിലെ  സമഗ്രവും ആധികാരികവുമായ റിപ്പോര്‍ട്ടിങ്ങിനാണ് അവാര്‍ഡ് നല്‍കുന്നത്. മലപ്പുറം ജില്ലയിലെ പത്രമാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണ് അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നത്. സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതോ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയതോ ആയ റിപ്പോര്‍ട്ടിങ്ങ് കളാണ് പരിഗണിക്കുക. ഒരാളില്‍ നിന്നും ഒരു എന്‍ട്രി മാത്രമാണ് സ്വീകരിക്കുന്നത്.  എന്‍ട്രി ലഭിക്കേണ്ട അവസാന ദിവസം 2022 ഏപ്രില്‍ 30 വൈകുന്നേരം 5pm വരെ .
mail adress : ashijpm@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447423370,9745202530

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments