മലപ്പുറം;ആള് കേരളാ ഡാന്‍സ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് മലപ്പുറം ജില്ലാ വാര്‍ഷിക സമ്മേളനവും സില്‍വര്‍ജൂബിലി ആഘോഷവും മലപ്പുറത്ത് നടന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ സംഗീത, ചിത്രരചനാ അധ്യാപക തസ്തികള്‍ക്ക് സമാനമായി നൃത്താധ്യാപക തസ്തികകളും സൃഷ്ടിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ നാട്യാചാര്യന് പത്മനാഭന് മാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനം പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി വിനീത നെടുങ്ങാടി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം അംബിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എം എല്‍ എ ,നിലമ്പൂര്‍ ആയിഷ എന്നിവര്‍ മുഖ്യാതിഥികളായി.വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ ടീച്ചര്‍ ,കഥകളി ആചാര്യന് കലാമണ്ഡലം മനോജ് മാസ്റ്റര്‍ ,വിനോദ്മാസ്റ്റര്‍ കണ്ണൂര്‍ ,മനോജ് മാസ്റ്റര്‍ മാനന്തവാടി , കലാമണ്ഡലം സരോജിനി ടീച്ചര്‍ , കലാമണ്ഡലം ഭാഗ്യശ്വരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കലാമണ്ഡലം സുശീല ടീച്ചര്‍ സ്വാഗതവും ഓര്ഗനൈസേഷന് ജില്ലാ സെക്രട്ടറി സുമേഷ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച്ഘോഷയാത്രയും അംഗങ്ങള്‍ അവതരിപ്പിച്ച് വിവധ കലാ പരിപാടികളും അരങ്ങേറി.