Wednesday, January 19, 2022
HomeKeralaഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു.

ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു.

മലപ്പുറം: ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മലപ്പുറം പട്ടര്‍കടവ് 34-ാം വാര്‍ഡിലെ ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. 35വര്‍ഷം മലപ്പുറം പട്ടര്‍കടവ് പോസ്‌റ്റോഫീസിലെ പോസ്റ്റ്മാനായിരുന്ന കെ.ആലിക്ക് വീല്‍ചെയര്‍ കൈമാറി മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശേരി ഉദ്ഘാടനം ചെയ്തു. പരിമിതകളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹ്യപങ്കാളിത്തവും നേതൃപാടവവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുകയെന്നതാണ് ഇത്തരം ദിനാചരണങ്ങളുടെ പ്രസക്തിയെന്ന് നൗഷാദ് മണ്ണശേരി പറഞ്ഞു. ചടങ്ങില്‍ മലപ്പുറം മൂന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയുമ്മ ശരീഫ് അധ്യക്ഷത വഹിച്ചു. മണ്ണില്‍ ഹംസ, സലീം അറബി, സഹല്‍ സ്രാമ്പിക്കല്‍, ബാപ്പു പഞ്ചിളി, പി.കെ. ബാബു, കെ.ടി. ശരീഫ് പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments