Wednesday, January 19, 2022
HomeKeralaവെട്ടിക്കുറച്ച സമ്മാനങ്ങൾ പുനസ്ഥാപിക്കണം.

വെട്ടിക്കുറച്ച സമ്മാനങ്ങൾ പുനസ്ഥാപിക്കണം.

 മലപ്പുറം: കേരള ലോട്ടറിയുടെ അയ്യായിരം രൂപയുടെ സമ്മാനം മുതൽ നൂറ് രൂപയുടെ സമ്മാനങ്ങളിൽ നിന്നെല്ലാം അഞ്ചെണ്ണം വീതം വെട്ടിക്കുറച്ച നടപടി റദ്ദ് ചെയ്യണമെന്നും മുഴുവൻ സമ്മാനങ്ങളും പുന:സ്ഥാപിക്കണമെന്നും. കേരള ലോട്ടറി ആന്റ് സെല്ലേഴ്സ് അസോഷിയേഷൻ ( ഐ എൻ ടി യു സി ) ജില്ലാ നേതൃയോഗം സർക്കാറിനോടാവശ്യപ്പെട്ടു. ഈ സർക്കാർ ലോട്ടറി ടിക്കറ്റിന്റെ മുഖവില വർദ്ധിപ്പിച്ചതിന് ശേഷം കച്ചവടമില്ലാതെ കടം കയറി നിരവധി ലോട്ടറി തൊഴിലാളികളാണ് ജീവനൊടുക്കിയത്.കഷ്ട്ടനഷ്ട്ടങ്ങൾ സഹിച്ച് കച്ചവടം ചെയ്യുന്ന ഭിന്നശേഷിക്കാരുൾപ്പെടെയുള്ള ലോട്ടറി തൊഴിലാളികളോടും പൊതുജനങ്ങളോടും സ്വീകരിച്ച വെല്ലുവിളി അപലപനിയമാണെന്നും ലോട്ടറി  മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരും ക്ഷേമനിധി ബോർഡും തയ്യാറാകണമെന്നും  അസോസിയേഷൻ  ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഭരതൻ പരപ്പനങ്ങാടി അധ്യക്ഷ്യം വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.. ശിവരാമൻ ഉത്ഘാടനം ചെയ്തു. സി.കെ. രാജീവ്, എം. ബാബുരാജ്, പി. ശങ്കരൻ, ടി.ജലീൽ, പി..പി.രാജൻ, സലാം പൊന്നാനി, ഹമീദ് ഓങ്ങല്ലൂർ, പി..രാജൻ,  പി.ഭാസ്കരൻ, പി.രാജൻ എന്നിവർ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments