Wednesday, January 19, 2022
HomeKeralaബാങ്ക് സ്വകാര്യവല്‍ക്കരണ ബില്‍ : ഡിസംബര്‍ 16, 17 ബാങ്ക് പണിമുടക്ക്.

ബാങ്ക് സ്വകാര്യവല്‍ക്കരണ ബില്‍ : ഡിസംബര്‍ 16, 17 ബാങ്ക് പണിമുടക്ക്.

 മലപ്പുറം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസ്സാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്താനെതിരെ പ്രതിഷേധം കനക്കുന്നു.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ഉടനെ വില്‍പനക്ക് വെക്കാനാണ് സര്‍ക്കാര്‍ നീക്കം.ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഐക്യവേദിയുടെ ആഹ്വാന പ്രകാരം ഈ മാസം 16നും 17നും രാജ്യവ്യാപകമായി പണി മുടക്കും. വിവിധ പ്രക്ഷോഭ പരിപാടികളും നടക്കും.ഇന്ന് ജില്ലാ ആസ്ഥാനങ്ങളിലും വിവിധ ടൗണുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.മലപ്പുറത്ത് കുന്നുമ്മല്‍ ഐ.ഒ.ബി.ശാഖക്ക്  മുമ്പില്‍ ഇന്ന് വൈകിട്ട് നടന്ന പ്രകടനത്തിന്  ടി.ജി.അനൂപ്, സോമന്‍, ബാസിത് അലി, മിഥുന്‍, വേണുഗോപാല്‍, നിനീഷ്, ഹംസ, വിവക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഐക്യവേദി ജില്ലാ കണ്‍വീനര്‍ എ അഹമ്മദ്, ബെഫി ജില്ലാ സെക്രട്ടരി ജി.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു  പടം……ബാങ്ക് സ്വകാര്യവല്‍ക്കരണ നീക്കത്തില്‍ പ്രതിഷേധിച്ച്, ഐക്യവേദി നേതൃത്വത്തില്‍ ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും മലപ്പുറത്ത് ഐ ഒ ബി ശാഖക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധപ്രകടനം 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments