Wednesday, January 19, 2022
HomeKeralaക്ഷേത്ര ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം.

ക്ഷേത്ര ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം.

മലപ്പുറം : വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രങ്ങളിലേക്ക് വഴിയില്ലാത്തതിനാല്‍ ആരാധന മുടങ്ങുന്നു. ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് വഴിയില്ലാത്ത അനവധിക്ഷേത്രങ്ങളുണ്ട് . ഏക്കര്‍ കണക്കിന് ക്ഷേത്രത്തിന് ഭൂമി ഉണ്ടെങ്കിലും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്നതില്‍ റവന്യു വകുപ്പ് വന്‍ പരാജയമാണ്.  ദേവസ്വം ബോര്‍ഡ് ഭൂമികള്‍ സംരക്ഷിക്കുന്നതുമില്ല. കൂട്ടിലങ്ങാടി  കടുങ്ങോത്ത് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തിന് നി. കെ. ഭൂമിയുണ്ടെങ്കിലും ഇത് അളന്ന് തിട്ടപ്പെടുത്തി തരുവാന്‍ അധികാരങ്ങളെ ബന്ധപ്പെട്ടുവെങ്കിലും ഇതുവരെ നടത്തി തരുവാന്‍ കഴിഞ്ഞിട്ടുമില്ല. ക്ഷേത്ര ഭൂമി ഉണ്ടെങ്കിലും മതില്‍ ചാടി വേണം ശാന്തിക്കാര്‍ക്കും മറ്റു ജോലിക്കാര്‍ക്കും ഭക്തര്‍ക്കും ക്ഷേത്രത്തിലെത്താന്‍. വഖഫ് ഭൂമിക്ക് വേണ്ടി വകുപ്പ് മന്ത്രിയും എം എല്‍ എയും നിയമസഭയിലും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. ദേവസ്വത്തിന് വേണ്ടി വകുപ്പ് മന്ത്രി റവന്യു വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്ത് ക്ഷേത്ര ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വഴി തടസ്സപ്പെടുത്താതെ ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്താന്‍ സൗകര്യപ്പെടുത്തികൊടുക്കുകയും വേണമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് ഡിവിഷന്‍ മെമ്പര്‍ സി ടി രാജു ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments