Wednesday, January 19, 2022
HomeKeralaഅതിദരിദ്ര നിര്‍ണ്ണയ പ്രക്രിയ - ജില്ലയില്‍അന്തിമ ഘട്ടത്തിലേക്ക്...

അതിദരിദ്ര നിര്‍ണ്ണയ പ്രക്രിയ – ജില്ലയില്‍അന്തിമ ഘട്ടത്തിലേക്ക്…

മലപ്പുറം :ജില്ലയിലെഅതീവദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെകണ്ടെത്തുന്നതിനുള്ള പ്രക്രിയഅന്തിമ ഘട്ടത്തിലേക്ക്കടക്കുകയാണ്.  വരുന്ന ശനിയാഴ്ചഡിസംബര്‍4 ന് പഞ്ചായത്ത്, നഗരസഭ വാര്‍ഡ്/ഡിവിഷനുകളില്‍ ജനകീയസമിതികളുടെഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടക്കും.  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശാ/അംഗന്‍വാടി പ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി. വളണ്ടിയര്‍മാര്‍, തൊഴിലുറപ്പ്‌മേറ്റുമാര്‍, എസ്.സി./എസ്.ടി. പ്രമോട്ടര്‍മാര്‍, സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍തുടങ്ങിസമൂഹത്തിലെവിവിധ മേഖലയിലുള്ളവരുള്‍പ്പെട്ട ജനകീയസമിതികളാണ്‌ഫോക്കസ് ഗ്രൂപ്പ്ചര്‍ച്ചകളിലൂടെഅതീവദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെകണ്ടെത്തുന്നത്.  ജനകീയസമിതികളെസഹായിക്കുന്നതിനായിഫെസിലിറ്റേറ്റര്‍മാരെഎല്ലാവാര്‍ഡുകളിലേക്കും പ്രത്യേക പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്.  
ഫോക്കസ് ഗ്രൂപ്പ്ചര്‍ച്ചയുടെജില്ലാതലഉദ്ഘാടനം ബഹു.കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ തിരൂര്‍ നഗരസഭയിലെസ്വന്തംവാര്‍ഡായവാര്‍ഡ് 1 (പൊറൂരില്‍) ജനകീയസമിതിചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് നിര്‍വ്വഹിക്കും.  ജില്ലയിലെഎം.എല്‍.എ. മാര്‍, എം.പി. മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, വിവിധ ബ്ലോക്ക് / ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാചെയര്‍പേഴ്‌സണ്‍മാര്‍, ഭരണസമിതിഅംഗങ്ങള്‍എന്നിവര്‍അവരവരുടെവാര്‍ഡുകളില്‍ചേരുന്ന ജനകീയസമിതികളില്‍ പങ്കെടുത്തുകൊണ്ട് പ്രക്രിയയില്‍ പങ്കാളികളാവും.കൂടാതെഒരോകുടുംബശ്രീഅയല്‍ക്കൂട്ടത്തില്‍ നിന്നും രണ്ട് സജീവഅംഗങ്ങളെയുള്‍പ്പെടുത്തി പ്രതേ്യകഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഇവര്‍ കണ്ടെത്തുന്ന കുടുംബങ്ങളെവാര്‍ഡ്തല ജനകീയസമിതി പട്ടികപ്പെടുത്തിവിവരശേഖരണത്തിനായി പ്രത്യേകംതയ്യാറാക്കിയഎം.ഐ.എസ്.ല്‍ അപ്‌ലോഡ്‌ചെയ്യും.  ശേഷംമൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌വീടുകളില്‍എത്തിവിവര ശേഖരണവുംജി.ഐ.എസ്. സംവിധാനം പ്രയോജനപ്പെടുത്തിജിയോടാഗുംചെയ്യും.  അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടോഎന്ന് പരിശോധിക്കുന്നതിനായിബ്ലോക്ക്തലഉദ്യോഗസ്ഥരെഉള്‍പ്പെടുത്തിസൂപ്പര്‍ചെക്കിങ്ങുംസംഘടിപ്പിക്കും.
ആശ്രയ, അഗതിരഹിതകേരളം പോലെയുള്ള പദ്ധതികളില്‍ ഉള്‍പ്പെടാതെ പോയഅതിദരിദ്രരെകണ്ടെത്തിഅവര്‍ക്കുളളഅതിജീവന പദ്ധതികള്‍ തയ്യാറാക്കിഅഞ്ച്‌വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുക എന്നലക്ഷ്യത്തിലേക്കുളള ആദ്യചുവട്‌വെയ്പാണ്ഇത്തരംകുടുംബങ്ങളെസാമൂഹ്യ പങ്കാളിത്തത്തോടെ കണ്ടെത്തുക എന്നത്. ജനപ്രതിനിധികള്‍ ഉദേ്യാഗസ്ഥര്‍ സാമൂഹ്യ പ്രവര്‍ത്തകള്‍എന്നിവരുടെകൂട്ടായ്മയിലൂടെയാണ് ഈ പ്രക്രിയ പൂര്‍ത്തീകരിക്കുക. ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലംഅടിസ്ഥാനപ്പെടുത്തിയുള്ള മാനദണ്ഡങ്ങളാണ്അതിദരിദ്രരെ കണ്ടെത്തുന്നതിന് അവലംബിക്കുന്ന പൊതുഘടകങ്ങള്‍. കൂടാതെ പ്രതേ്യകസാമൂഹികവിഭാഗങ്ങള്‍ക്കായുള്ളക്ലേശഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
ദാരിദ്ര്യത്തെ നേരിടുന്നതിനുള്ളമുന്നണി പോരാളികളായതദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.  ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് അദ്ധ്യക്ഷയായജില്ലാതല നിര്‍വ്വഹണസമിതിയാണ് പ്രവര്‍ത്തനങ്ങളുടെമേല്‍നോട്ടംവഹിക്കുന്നത്.കിലയുടെ നേതൃത്വത്തില്‍ജില്ലാതലഉദ്യോഗസ്ഥര്‍മുതല്‍ എന്യൂമറേറ്റര്‍മാര്‍വരെയുള്ളവര്‍ക്ക് പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയെ പറ്റിയുള്ളസംശയദുരീകരണത്തിനായിജില്ലാ നോഡല്‍ഓഫീസറായദാരിദ്ര്യലഘൂകരണവിഭാഗം പ്രൊജക്ട്ഡയരക്ടറുടെനേതൃത്വത്തില്‍ജില്ലാതലഹെല്‍പ്പ്‌ഡെസ്‌ക്കും പ്രവര്‍ത്തിച്ചുവരുന്നു.  ജനകീയസമിതികളുടെചര്‍ച്ചകള്‍ക്കാവശ്യമായദുര്‍ബലകുടുംബങ്ങളുടെവിവിധ പട്ടികകള്‍സമിതികള്‍ക്ക്‌ലഭ്യമാക്കിയിട്ടുണ്ട്.
ഗ്രാമ / വാര്‍ഡ്‌സഭകളുടെഅംഗീകാരവും, തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതിഅംഗീകാരവും ലഭ്യമാക്കിഡിസംബര്‍ 30നകംഅതിദരിദ്ര കുടുംബങ്ങളുടെഅന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments