Wednesday, January 19, 2022
HomeKeralaലോക എയ്ഡ്‌സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി.

ലോക എയ്ഡ്‌സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി.

ലോക എയ്ഡ്‌സ് ദിനാചരണ പരിപാടികളുടെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജില്ലാ ടി.ബി സെന്റര്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.സുരേഷ് മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക എയ്ഡ്‌സ് ദിനാചരണ സന്ദേശം നല്‍കി.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍ അനൂപ് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.എ.ഷിബുലാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. രാജു, ജില്ല ടി ബി ഓഫീസര്‍ ഡോ ഷുബിന്‍, മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അലിഗര്‍ ബാബു, എച്ച്‌ഐവി ടി.ബി കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, എജ്യൂക്കേയര്‍ ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദുശേഖര്‍, ബ്ലഡ് ബാങ്ക് നോഡല്‍ ഓഫീസര്‍ ഡോ.പ്രവീണ എന്നിവര്‍ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം താലൂക്ക് ആശുപത്രി പരിസരത്തു നിന്നാരംഭിച്ച സന്ദേശ റാലി മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗൈഡ്സ്, സ്‌കൗട്സ്, എന്‍.എസ്.എസ് വളണ്ടിയേഴ്സ്, ട്രോമാകെയര്‍, ഓര്‍ക്കിഡ്, കോ.ഓപ്പറേറ്റീവ് ആശുപത്രി ജീവനക്കാര്‍, ആശപ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി പ്രവര്‍ത്തകര്‍, കെ.എച്.ആര്‍.എ പ്രവര്‍ത്തകര്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. തുടര്‍ന്ന് എജ്യൂക്കേര്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മൊബ്, സ്‌കിറ്റും  കനല്‍ തിരുവാലിയുടെ നാടന്‍ പാട്ടും അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments