Wednesday, January 19, 2022
HomeKeralaസംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ് വി.പി.നിസാറിന്.

സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ് വി.പി.നിസാറിന്.

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ  ഡോ. ബി.ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് മംഗളം ദിനപത്രം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി.നിസാറിന്. ‘ തെളിയാതെ അക്ഷരക്കാടുകള്‍’ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ് വിഷയം. എന്തുകൊണ്ട് പിന്നോക്കാവസ്ഥയും ഇതിന്റെ  കാരണങ്ങളും, സാഹചര്യവും പ്രതിവിധികളും തുടങ്ങി വിദ്യാഭ്യാസ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും പരമ്പരയില്‍ വിവരിക്കുന്നു.
30,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 6ന് വൈകിട്ട് നാലിന് മണിക്ക് തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ വിതരണം ചെയ്യും. പി.ആര്‍.ഡി. ഡയറക്ടര്‍ എസ്. ഹരികിഷോര്‍ അദ്ധ്യക്ഷനും, കൈരളി ടി.വി. ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്‍, മീഡിയ അക്കാദമി ലക്ചറര്‍ കെ. അജിത്, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കെ.പി. രവീന്ദ്രനാഥ്, സരസ്വതി നാഗരാജന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments