Wednesday, January 19, 2022
HomeKeralaഅക്ഷരക്കൂട്ട് - പുസ്തക വിതരണോത്ഘാടനം ഡിസംബർ 4 ന് .

അക്ഷരക്കൂട്ട് – പുസ്തക വിതരണോത്ഘാടനം ഡിസംബർ 4 ന് .


മലപ്പുറം:അബുദാബി മലപ്പുറം ജില്ലാ കെഎംസിസിയുടെ   അക്ഷരക്കൂട്ട് പദ്ധതിയുടെ ഉല്‍ഘാടനം ഡിസംബര്‍ 4 ന് ശനിയാഴ്ച രാവിലെ 9 മണിക്ക്   പാണക്കാട് ഹാദിയ സെന്ററില്‍    സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാത്ഥിതിയായി പങ്കെടുക്കും.എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പ്രഭാഷണം നടത്തും.

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി കമ്മറ്റിക്ക് കീഴിലുള്ള മണ്ഡലം കെഎംസിസി ഘടകങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് .
ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുക്കപ്പെടുന്ന കോളേജ് , ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ , പബ്ലിക് ലൈബ്രറികള്‍ തുടങ്ങി നൂറോളം കേന്ദ്രങ്ങളിലേക്ക് 10 ലക്ഷം രൂപയുടെ  പുസ്തകങ്ങളാണ്  നല്‍കുകന്നത് .ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കെ എം സി സി യുടെ പുതിയ ചുവടുവെയ്പ്പാണ് ഈ പദ്ധതി.

വളച്ചൊടിക്കപ്പെടുന്ന ചരിത്രസത്യങ്ങളുടെ യാഥാര്‍ത്ഥ്യം പുതുതലമുറക്ക് മനസ്സിലാക്കാനുതകുന്ന ചരിത്ര ഗ്രന്ഥങ്ങള്‍ മുതല്‍ വ്യക്തിജീവിതത്തിനും വികാസത്തിനും സഹായകമാകുന്ന ആധുനിക എഴുത്തുകാരുടെ കൃതികളും ഒപ്പം  കഥ,നോവല്‍,യാത്രാ വിവരണങ്ങള്‍ തുടങ്ങിയവ ഇവയിലുണ്ടാവും.പുസ്തകവായനക്ക് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പ്രവാസികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കാന്‍ ഈ പദ്ധതി സഹായകരമാവുമെന്ന്  അബുദാബി മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് മുഹമ്മദ് ഹിദായത്തുള്ള,ജനറല്‍ സെക്രട്ടറി കെ കെ ഹംസക്കോയ
,അബദുള്‍ ഖാദര്‍ ചങ്ങരംകുളം,കോയഹാജി ളാകയില്‍, റഷീദ് മാറാക്കര എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments