Wednesday, January 19, 2022
HomeKeralaഎഐവൈഎഫ് പതാക ജാഥക്ക് ഉജ്ജ്വല സ്വീകരണം.

എഐവൈഎഫ് പതാക ജാഥക്ക് ഉജ്ജ്വല സ്വീകരണം.

തിരൂര്‍: ഇന്ന് മുതല്‍ നാല് വരെ കണ്ണൂരിൽ നടക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന ജോയിൻ സെക്രട്ടറി കെ എസ് അരുൺ നയിക്കുന്ന പതാക ജാഥക്ക് തിരൂരിൽ ഉജ്ജ്വല സ്വീകരണം. ഇന്നലെ വൈകിട്ട് ഏഴ്മണിയോടെ തിരൂർ ബിപി അങ്ങാടി ജാറം മൈതാനം പരിസരത്തെത്തിയ പതാകജാഥയെ ബൈക്കുറാലിയുടെ അകമ്പടിയോട് കൂടി തിരൂർ വാഗൺട്രാജഡി ടൗൺഹാൾ പരിസരത്തേക്ക് ആനയിച്ചു. തുടർന്ന് നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പദയാത്രയായി തിരൂർ ബസ്റ്റാന്റ് പരിസരത്തേക്ക് പ്രവേശിച്ചു. തുടർന്ന് നടന്ന പൊതുയോഗം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് എ പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സി പി നിസാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അരുൺ (ജാഥാ ലീഡർ), വൈസ് ക്യാപ്റ്റൻ എ ശോഭ, ഡയറക്ടർ പ്രിൻസ് മാത്യു. എക്സികുട്ടീവ് അംഗങ്ങളായ ആർ ജയൻ, സുഭേഷ് സുധാകർ, അഡ്വ. കെ കെ സമദ്, എഐഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജെ അരുൺ ബാബു, എഐവൈഎഫ് ജില്ല സെക്രട്ടറി അഡ്വ. ഷഫീർ കീഴ്ശ്ശേരി, പി പ്രദീപ്, ലീന സുഭാഷ്, സിപിഐ നേതാക്കളായ പി കുഞ്ഞിമൂസ, കെ പുരം സതാനന്ദൻ, അഡ്വ. കെ ഹംസ തുടങ്ങിയവർ സംസാരിച്ചു. രജനി മനോജ്, ഇ വി അനീഷ്, എം പി സാലിഹ് തങ്ങൾ, രജീഷ് കാടായിൽ, അയൂബ് വേളക്കാടൻ, സി അരുൺപ്രകാശ്, ടി വി ഫാസിൽ, വിനോദ് പള്ളിയാൽ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments