Wednesday, January 19, 2022
HomeKeralaഅട്ടപ്പാടിയിലേ ശിശു മരണം കേന്ദ്ര സംഘം അന്വേഷിക്കണം: കെ. ഡി. എഫ്.

അട്ടപ്പാടിയിലേ ശിശു മരണം കേന്ദ്ര സംഘം അന്വേഷിക്കണം: കെ. ഡി. എഫ്.

   
മലപ്പുറം : ദലിത് –  ആദിവാസി വിഭാഗങ്ങളുടെ മാതൃ ശിശു സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനുമായി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവഴിച്ചിട്ടും അട്ടപ്പാടിയിൽ ദിനം തോറും ശിശുമരണം കൂടിക്കൊണ്ടിരിക്കുന്നു.
ദളിത്‌ -ആദിവാസി വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ ഉദ്യോഗസ്ഥ – ഇടനിലക്കാർ തട്ടിയെടുത്തു തടിച്ചുകൊഴുക്കുമ്പോൾ അടിസ്ഥാനസൗകര്യമില്ലാതെ ജീവിക്കുന്ന പട്ടിക വിഭാഗക്കാർ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളുമായി ഉഴലുന്നു. കാലാകാലങ്ങളിൽ കേന്ദ്ര, സംസ്ഥാനങ്ങൾ ചെലവിടുന്ന ക്ഷേമഫണ്ടുകളുടെ കെടുകാര്യസ്‌ഥകളെ കുറിച്ച് കേന്ദ്ര സംഘം അടിയന്തിരമായി അന്വേഷിക്കുകയും കുറ്റക്കാരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്നും കേരള ദലിത് ഫെഡറേഷൻ  (കെ, ഡി, എഫ് )ജില്ല കമ്മിറ്റി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.
രാജൻ മഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല ജന :സെക്രട്ടറി സുബ്രമണ്യൻ പാണ്ടിക്കാട്, കെ, ഡി, വൈ, എഫ് സംസ്ഥാനപ്രസിഡന്റ് സുധീഷ് പയ്യനാട്, സുബ്രമണ്യൻ തൂത, അജയൻ, ശാരദ നിലമ്പുർ, ലക്ഷ്മി തിരൂരങ്ങാടി, മീനാക്ഷി കൊണ്ടോട്ടി, എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments