Wednesday, January 19, 2022
HomeKeralaചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠന മികവിന് ആദരം.

ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠന മികവിന് ആദരം.

കോഡൂര്‍: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എയും മാനേജ്‌മെന്റും ചേര്‍ന്ന് പഠന മികവിന് ആദരം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്ലസ്ടു പരീക്ഷകളില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും ഏപ്ലസ് നേടിയവരെയും കഴിഞ്ഞ ദിവസം ഫലം പ്രസിദ്ധീകരിച്ച പ്ലസ് വണ്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്ക് നേടിയവരെയും പരിപാടിയില്‍ അനുേമാദിച്ചു.
അനുമോദനച്ചടങ്ങിന്റെ ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റജുല പെലത്തൊടി, ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.ടി. ബഷീര്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ആസ്യ കന്നത്ത്, ശ്രീജ കാവുങ്ങല്‍, ജൂബി മണപ്പാട്ടില്‍, അമീറ വരിക്കോടന്‍, പി.ടി.എ. ഭാരവാഹികളായ തേക്കില്‍ അഷ്‌റഫ്, പി.കെ.എസ്. മുജീബ് ഹസ്സന്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പ്രൈംസണ്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. മുഹമ്മദ് അബ്ദുല്‍നാസര്‍, സ്‌കൂള്‍ മാനേജര്‍ എന്‍.കെ. അബ്ദുറഹൂഫ്, അധ്യാപകരായ എന്‍.കെ. മുജീബ് റഹിമാന്‍, ബിജു സകറിയ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments