Wednesday, January 19, 2022
HomeKeralaപൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് 2.50 കോടി അനുവദിച്ചു.

പൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് 2.50 കോടി അനുവദിച്ചു.കൊണ്ടോട്ടി മണ്ഡലത്തില്‍ പൊതുരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കും പാര്‍ശ്വ സംരക്ഷണത്തിനും ഓവുചാല്‍ നിര്‍മാണത്തിനുമായി 2.50 കോടി രൂപ അനുവദിച്ചതായി ടി.വി.ഇബ്രാഹീം എം.എല്‍.എ. അറിയിച്ചു. പേങ്ങാട് – ആലുങ്ങല്‍ (25 ലക്ഷം) വെട്ടുകാട് -ഒളവട്ടൂര്‍- മുണ്ടുമുഴി ( 25 ലക്ഷം) ആക്കോട് – വലിയാട്ട് താഴം – മുണ്ടകാശ്ശേരി ( 25 ലക്ഷം) കൊട്ടപ്പുറം- ഹൈസൂള്‍ റോഡ് ( 25 ലക്ഷം) പുളിക്കല്‍ – ചെവിട്ടാണിക്കുന്ന് (20 ലക്ഷം) പെരിങ്ങാവ് -കോട്ടുപാടം (20 ലക്ഷം)നെടിയിരുപ്പ് – ഹരിജന്‍ കോളനി റോഡ് (10 ലക്ഷം) ഓമാനൂര്‍ബ കുഴി മണ്ണ ( ഏഴ് ലക്ഷം) വടക്കേപറമ്പ-പോത്തട്ടിപ്പാറ- മുണ്ടക്കുളം (ആറ് ലക്ഷം) ഐക്കരപ്പടി – ഒളവട്ടൂര്‍ ( ആറ് ലക്ഷം) വാലില്ലാപുഴ -എളമരം – എരട്ടമുഴി ( ആറ് ലക്ഷം) ചിറയില്‍ ചുങ്കം കോട്ടാശ്ശേരി ( അഞ്ച് ലക്ഷം) കോടങ്ങാട് -എയര്‍പോര്‍ട്ട് റോഡ് ( അഞ്ച് ലക്ഷം) ആലുങ്ങല്‍ -വലിയപറമ്പ് (അഞ്ച് ലക്ഷം) എന്നീ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്കാണ് പണം അനുവദിച്ചിട്ടുള്ളത്. പള്ളിപ്പുറായ – പുതിയേടത്ത് പറമ്പ് റോഡില്‍ പാര്‍ശ്വ സംരക്ഷണത്തിന്ന് 25 ലക്ഷം രൂപ മങ്ങാട്ടുമുറി – ചെറുമിറ്റം റോഡില്‍ പാര്‍ശ്വ സംരക്ഷണത്തിന്ന് 25 ലക്ഷവും, ഓവ്പാലത്തിന് അഞ്ച് ലക്ഷവും, ഐക്കരപ്പടി – ഒളവട്ടൂര്‍ റോഡില്‍ പാര്‍ശ്വ സംരക്ഷണത്തിന് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments