Wednesday, January 19, 2022
HomeKeralaസാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി 30ന് സര്‍വീസില്‍നിന്നും വിരമിക്കും.

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി 30ന് സര്‍വീസില്‍നിന്നും വിരമിക്കും.

മലപ്പുറം:  30വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനുശേഷം സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ അഗ്രിക്കള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക് വിഭാഗം  ജോയിന്റ് ഡയറക്ടറും സംസ്ഥാന ടെക്‌നിക്കല്‍ ഓഫീസറുമായ  ഉസ്മാന്‍ ഷെരീഫ് കൂരി ഈമാസം 30ന് സര്‍വീസില്‍നിന്നും വിരമിക്കും. മലപ്പുറം കോഡൂര്‍ ചെളൂര്‍ സ്വദേശിയായ ഉസ്മാന്‍
1989 മുതല്‍ 1996  വരെ അധ്യാപകനായി ജോലിചെയ്തുവരുന്നതിനിടയില്‍ 1997ല്‍ സാമ്പത്തികസ്ഥിതി വിവരക്കണക്ക് വകുപ്പില്‍ തിരുവനന്തപുരം ഡയറക്ടറേറ്റില്‍ നേരിട്ടുള്ള നിയമനംവഴി റിസര്‍ച്ച് ഓഫീസറായാണ് ജോലിയില്‍ പ്രവേശിച്ചത്.
റിസേര്‍ച്ച് ഓഫീസര്‍ആയി ഡയറക്ടറേറ്റില്‍ ജോലിചെയ്തുവരുന്നതിനിടയില്‍ ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ ധനകാര്യവകുപ്പില്‍ ബഡ്ജറ്റ് ഇന്‍ബ്രീഫ് തയ്യാറാക്കുന്നതുമായിബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടു .തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വകുപ്പിന്റെ ജില്ലാആപ്പീസുകളില്‍ ജോലിചെയ്തു. 2004ല്‍ അസിസ്റ്റന്റ് ഡയറക്ടറായി സ്ഥാനക്കയറ്റംലഭിച്ചു വീണ്ടും ആസ്ഥാനകാര്യാലയത്തിലെ വ്യവസായികോല്പാദനസൂചിക വിഭാഗത്തില്‍ ജോലിചെയ്തു. ഈകാലഘട്ടത്തില്‍ വകുപ്പിന്റെ ട്രെയിനിങ് മാനേജരായും സെക്രെട്ടറിയേറ്റിലെ ധനകാര്യവകുപ്പില്‍ ബഡ്ജറ്റ് ഇന്‍ബ്രീഫ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടുംനിയോഗിക്കപ്പെട്ടു. 2004 ല്‍ ജില്ലാഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു പാലക്കാട് ചുമതലയേറ്റു .പാലക്കാട് ജില്ലയില്‍ ജോലിചെയ്തുവരുന്ന കാലഘട്ടത്തില്‍ വകുപ്പിന്റെ മികച്ച ജില്ലക്കുള്ള അവാര്‍ഡ് രണ്ടു തവണ അന്നത്തെ മുഖ്യമന്ത്രിമാരില്‍നിന്ന് ലഭിക്കുകയുണ്ടായി. തുടര്‍ന്ന് ജില്ലാവ്യവസായകേന്ദ്രത്തില്‍ ഇക്കണോമിക് ഇന്‍വെസ്റ്റിഗേഷന്‍ മാനേജരായി 3  തവണയും മലപ്പുറം, പാലക്കാട് ജില്ലാആഫീസുകളിലും പ്രവര്‍ത്തിച്ചു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ മാനേജര്‍ ആയിജോലി ക ചെയ്തുവരുന്ന സമയത്തു മലപ്പുറം ക്രാഫ്റ്റ്‌മേളയുടെ ഫിനാന്‍സ് കണ്‍വീനര്‍ആയും  രണ്ടുതവണ പ്രവര്‍ത്തിച്ചിട്ടുണ്ട്  .ഡെപ്യൂട്ടി ഡയറക്ടറായി 15 വര്ഷത്തെ സേവനം പൂര്‍ത്തീകരിക്കുന്നവേളയിലാണ് ജോയിന്റ് ഡയറക്ടറായി മലപ്പുറത്തുനിന്ന് സ്ഥാനക്കയറ്റംലഭിച്ചു ആസ്ഥാനത്തെ അഗ്രിക്കള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക് സ്വിഭാഗത്തില്‍ ചുമതലയേറ്റത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ടു സംസ്ഥാനത്തിന്റെ വ്യവസായി കോല്പാദനസൂചിക തയ്യാറാക്കുന്നതുമായി ബന്ധപെട്ടു വിഷയവുമായും ആസൂത്രണ പ്രക്രിയക്ക് വിവരശേഖരങ്ങളുടെ അനിവാര്യത തുടങ്ങിയ വിഷയങ്ങളില്‍ നിരവധി അവതരണങ്ങള്‍ നടത്തുകയും വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments