Wednesday, January 19, 2022
HomeEntertainmentസ്‌റ്റേജ് ആര്‍ട്ടിസ്റ്റ് &വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള മലപ്പുറം (എസ്.എ.ഡബ്ലിയു.എ.കെ) ജില്ലാകണ്‍വന്‍ഷന്‍ തിരൂര്‍ ലളിതകലാസമിതിയില്‍ വേണുഗോപാല്‍...

സ്‌റ്റേജ് ആര്‍ട്ടിസ്റ്റ് &വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള മലപ്പുറം (എസ്.എ.ഡബ്ലിയു.എ.കെ) ജില്ലാകണ്‍വന്‍ഷന്‍ തിരൂര്‍ ലളിതകലാസമിതിയില്‍ വേണുഗോപാല്‍ കൊല്‍ക്കത്ത ഉദ്ഘാടനം ചെയ്തു.

സ്‌റ്റേജ് ആര്‍ട്ടിസ്റ്റ് &വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള മലപ്പുറം (എസ്.എ.ഡബ്ലിയു.എ.കെ) ജില്ലാകണ്‍വന്‍ഷന്‍ തിരൂര്‍ ലളിതകലാസമിതിയില്‍ വേണുഗോപാല്‍ കൊല്‍ക്കത്ത ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഈശ്വര്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശോകന്‍ വയ്യാട്ട് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ബദറുദ്ദീന്‍ പി.ടി, ജോയിന്റ് സെക്രട്ടറിമാരായ മുസ്തഫ പി.എം, നരന്‍ ചെമ്പൈ, സേല്‍റ്റി തിരൂര്‍, മുഹമ്മദലി കൂട്ടായി, ഖാലിദ് താനൂര്‍, ടി പി ചന്തു മാസ്റ്റര്‍, കദീജ യൂനുസ്, സുഹറാബി പി, ഹംസ കൈനിക്കര, മണി കെ പി, അബ്ദുള്ള കെ ടി, ശശീന്ദ്രന്‍ പെരുവഴിയമ്പലം, ഷംസുദീന്‍ മുണ്ടേകാട്ട്, കൃഷ്ണന്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു ഖജാന്‍ജി അനില്‍ കോവിലകം നന്ദി പറഞ്ഞു.
50ല്‍ പരം കലാകാരന്‍മാര്‍ പങ്കെടുത്ത സംഗീത പരിപാടിക്ക് സുന്ദര്‍ തിരൂര്‍, ലിബി തടത്തില്‍, ഹരിദാസ്, യൂസഫ് താനൂര്‍, ടി. പി ചന്തു മാസ്റ്റര്‍, ഈശ്വര്‍ തിരൂര്‍, മുഹമ്മദ് കെ ടി പട്ടര്‍നടകാവ്. താജുദീന്‍ നിറമരുതൂര്‍, കാസിം കോയ താനൂര്‍, രാധ നാരായണന്‍ കുട്ടി, ഹൈദരലി തിരൂര്‍, ബാബു വി കെ, മുഹമ്മദ് ആലിങ്ങല്‍. ജാഫര്‍ കണ്ണന്തളി, ഹംസ കുറുക്കോള്‍, ഹസന്‍ ഭായ്, ഹഫ്‌സത് തിരൂര്‍, മുഹമ്മദ് കുട്ടി, റസാഖ് അരങ്ങത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കലാകാര ക്ഷേമ പെന്‍ഷന്‍ അപേക്ഷ 60 വയസ് കഴിഞ്ഞവരില്‍നിന്നും സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടപടി കൈകൊള്ളണമെന്ന് (എസ്.എ.ഡബ്ലിയു.എ.കെ) മലപ്പുറം ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments