Wednesday, January 19, 2022
HomeKeralaഎം.എസ്.പി സ്‌കൂളിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടണം: നൗഷാദ് മണ്ണിശ്ശേരി.

എം.എസ്.പി സ്‌കൂളിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടണം: നൗഷാദ് മണ്ണിശ്ശേരി.

മലപ്പുറം: മലപ്പുറം എം.എസ്.പി സ്‌കൂളിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടണമെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു.
വലിയോറ മേഖല എം.എസ്.എഫ് സംഘടിപ്പിച്ച സ്റ്റുഡന്റ് സമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭ്യന്തരവകുപ്പ് നേരിട്ടു നടത്തുന്ന ഈ വിദ്യാലയത്തിലെ നിയമനങ്ങള്‍ അതാത് എം.എസ്.പി കമാന്‍ഡന്റുമാരാണ് നടത്താറുള്ളത്. സര്‍ക്കാറിന്റെ പൊതുസ്വത്താണിതെന്നും എന്നാല്‍ ഇവിടെ എയ്ഡഡ് സ്‌കൂള്‍പോലെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് നിയമനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുന്‍സിഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു.
ജസീല്‍ കല്ലന്‍ സ്വാഗതം പറഞ്ഞു. പി.എ ജവാദ്, അഡ്വ തൊഹാനി, പറമ്പില്‍ ഖാദര്‍
പറങ്ങോടത്ത് അസീസ്, നിഷാദ്, ഹാരിസ് മാളിയേക്കല്‍, എ.കെ ശറഫു,
ഫത്താഹ് മൂഴിക്കല്‍, മുസ്തഫ മങ്കട, ടി.വി ഇഖ്ബാല്‍, എ.കെ. ഇസ്ഹാഖ്,
അന്‍സഹ് മൂഴിക്കല്‍ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments