Wednesday, January 19, 2022
HomeEntertainmentപ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രന് പാപ്പിനിപ്പാറയുടെ ജനകീയ സ്വീകരണം.

പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രന് പാപ്പിനിപ്പാറയുടെ ജനകീയ സ്വീകരണം.

 പാപ്പിനിപ്പാറ :ചരിത്ര യാഥാർത്ഥ്യങ്ങളെ വികലമാക്കി ചിത്രീകരിക്കുന്ന പുതിയ കാലത്ത് ചരിത്ര യാഥാർത്ഥ്യങ്ങളെ സമൂഹത്തിൽ സധൈര്യം തുറന്ന് കാണിക്കുന്ന എഴുത്തുകാരനാണ് പി സുരേന്ദ്രൻ എന്ന്  എംഎൽഎ  പി ഉബൈദുല്ല അഭിപ്രായപ്പെട്ടു. പ്രശസ്ത കഥാ കൃത്തും, സാഹിത്യ നിരൂപകനും പ്രഭാഷകനുമായ പി സുരേന്ദ്രന് ജന്മനാടായ പാപ്പിപ്പിനിപ്പാറ പൗര സമിതി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രാന്വേഷകനായ P. A സലാം പൂക്കൂട്ടുർ, കുഞ്ഞിമുഹമ്മദ് പുത്തലത്ത്, ഉസ്മാൻ മാസ്റ്റർ പാപ്പിനിപ്പാറ, KN മമ്മദ് മാസ്റ്റർ,  എന്നിവർ പ്രസംഗിച്ചു. 
ആനക്കയം പഞ്ചായത്ത് പ്രസിഡൻ്റ് അടാട്ട് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ബി ബഷീർ, വാർഡ് അംഗങ്ങൾ ആയ കുണ്ടുക്കര ആമിന, ഉബൈദ്,  ചുങ്കത്ത്, സൈനുൽ ആബിദ് എന്നിവരും പി സി ബാല കൃഷ്ണൻ, എംകെ മൊയ്തീൻ മാസ്റ്റർ തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു
വിവിധ സംഘടനാ പ്രതിനിധികൾ ഉപഹാരങ്ങൾ സമർപ്പിച്ചു. 

തൻ്റെ എഴുത്തിന് പ്രചോദനവും ആവേശവും ആയത് തൻ്റെ പ്രിയപ്പെട്ട ജന്മദേശമായ പാപ്പിനിപ്പാറയാണെന്ന് പി.സുരേന്ദ്രൻ മാഷ് തൻ്റെ  മറുപടി പ്രസംഗത്തിൽ പറഞ്ഞു.
പൗര സമിതി ചെയർമാൻ വി. ടി ഹംസ അധ്യക്ഷത വഹിച്ചു. കൺവീനർ സിയാഹുൽ ഹഖ് സ്വാഗതവും, ട്രഷറർ K T റിയാസ് എന്ന മാനു നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments