Wednesday, January 19, 2022
HomePradeshikamഎം.എം.എസ് സ്‌ക്രീനിങ് ടെസ്റ്റ് ജേതാക്കള്‍ക്കുള്ള അനുമോദനവും പരിശീലനവും സംഘടിപ്പിച്ചു .

എം.എം.എസ് സ്‌ക്രീനിങ് ടെസ്റ്റ് ജേതാക്കള്‍ക്കുള്ള അനുമോദനവും പരിശീലനവും സംഘടിപ്പിച്ചു .

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതി ക്രിയയുടെ ഭാഗമായി എൻ.എം.എം.എസ് സ്‌കോളര്‍ഷിപ്പിന്റെ സ്‌ക്രീനിങ് ടെസ്റ്റില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളുടെ സംഗമവും അനുമോദന പരിപാടിയും പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്നു. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആയിരത്തോളം കുട്ടികള്‍ പങ്കെടുത്ത സ്‌ക്രീനിങ് ടെസ്റ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാര്‍ത്ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ആവശ്യമായ പരിശീലന പരിപാടികള്‍ ക്രിയയുടെ ഭാഗമായി സംഘടിപ്പിക്കും. വിദഗ്ധ സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക. 
സ്‌ക്രീനിങ് ടെസ്റ്റില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ജി.എച്ച്.എസ്.എസ്. കുന്നക്കാവിലെ അശ്വിന്‍ സി. ഒന്നാം റാങ്കും, ആര്‍.എം.എച്ച്.എസ്.എസിലെ ഇഷാ അന്‍വര്‍ രണ്ടാം റാങ്കും പി.ടി.എം.എച്ച്.എസ്.എസിലെ റിമാസ എന്‍.എന്‍ മൂന്നാം റാങ്കും നേടി. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട 35 വിദ്യാര്‍ത്ഥികള്‍ക്ക് സംഗമത്തില്‍ ഉപഹാരം നൽകി. 
സ്കൂളിൽ നടന്ന പരിപാടി നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസന്റേഷന്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഷിഹാബ് ആലിക്കല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ തെരേസിന, പി.ടി. സക്കീര്‍ ഹുസ്സയിന്‍, കെ.എം. ഫത്താഹ് , ഫാസില്‍, ഷാഫി, വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments