Wednesday, January 19, 2022
HomeKeralaസീനിയർ ഡിവിഷൻ എൻ.സി.സി.യൂണിറ്റ് ഉദ്ഘാടനം.

സീനിയർ ഡിവിഷൻ എൻ.സി.സി.യൂണിറ്റ് ഉദ്ഘാടനം.

മൊറയൂർ: വി.എച്ച്.എം ഹയർസെക്കൻഡറി സ്കൂളിൽ എൻ.സി.സി സീനിയർ ഡിവിഷൻ യൂണിറ്റ് ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.

ചടങ്ങിൽ മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനീറ പൊറ്റമ്മൽ അധ്യക്ഷത വഹിച്ചു. ലെഫ്റ്റനൻ്റ് അബ്ദുൾ റഷീദ് (പ്രിൻസിപ്പൽ ഇ.എം.ഇ.എ കോളേജ്), പി.ടി.എ പ്രസിഡന്റ് പി മുഹയുദ്ദീൻ അലി, മാനേജർ കുഞ്ഞുട്ടി, വാർഡ് മെമ്പർ മുറാജിന, ചേറാട്ട് ഹംസഹാജി,ഹെഡ്മാസ്റ്റർ  ശ്രീകാന്ത്.ഡി,രാജേഷ് കുമാർ.പി.സി,രഞ്ജിത്ത്. ആർ,അജയ് ജോൺസൺ,സെയ്ത് മുഹമ്മദ്,സ്കൂൾ ലീഡർ മനാൽ നൗഷാദ്,എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ കെ.വി. രതീഷ് കുമാർ സ്വാഗതവും എൻ.സി.സി എ.എൻ.ഒ ടി.പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. എൻസിസി കേഡറ്റുകളുടെ ബാൻഡ് മേളവും ഗാഡ് ഓഫ് ഓണറും ചടങ്ങിന് മാറ്റുകൂട്ടി.

നാലായിരത്തോളം വിദ്യാർഥികളും നൂറ്റിനാൽപതോളം ജീവനക്കാരും ഉള്ള സ്കൂളിൽ നിലവിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്.പി.സി, ജൂനിയർ റെഡ്ക്രോസ് എന്നീ സംഘടനകൾ സജീവമാണ്.

ഹയർസെക്കൻഡറി വിഭാഗത്തിൽ എൻ.എസ്.എസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവ നിലവിലുണ്ട്. പുതുതായി എൻ.സി.സി സീനിയർ ഡിവിഷൻ കൂടി അനുവദിക്കപ്പെടുകയായിരുന്നു. ജില്ലയിലെ സീനിയർ, ജൂനിയർ എൻസിസി ഡിവിഷനുകളുള്ള ഏക വിദ്യാലയമാണ് വി.എച്ച്.എം ഹയർസെക്കൻഡറി സ്ക്കൂൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments