Wednesday, January 19, 2022
HomeKeralaപിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു - രവിതേലത്ത്.

പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു – രവിതേലത്ത്.

മലപ്പുറം: ഇന്ധന നികുതിയിൽ ഒന്നും കുറക്കാതെ പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു.കേന്ദ്ര സർക്കാരും മറ്റു സംസ്ഥാനങ്ങളിലെ സർക്കാരുകളും ഇന്ധന നികുതിയിൽ വലിയ കുറവ് വരുത്തിയിട്ടും കേരളം കുറക്കാത്തതിനെതിരെ മഹിളാ മോർച്ച മലപ്പുറം ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ദീപ പുഴക്കൽ അധ്യക്ഷത വഹിച്ചു. BJP സംസ്ഥാന കമ്മറ്റി അംഗം ഗീതാ മാധവൻ, സംസ്ഥാന കൗൺസിൽ അംഗം എം.ഇന്ദിര, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ.രശ്മിൽ നാഥ്, ബി.രതീഷ്, മണ്ഡലം ജന:സെക്രട്ടറി രാജേഷ് കോഡൂർ, മഹിളാ മോർച്ച നേതാക്കളായ അജിതാ അരവിന്ദൻ, രമാ ഷാജി, ജിജി ഗിരീഷ്, കെ.മല്ലിക എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments