Wednesday, January 19, 2022
HomeKeralaനാരായണന്‍ മാസ്റ്റര്‍ക്ക് സ്‌നേഹാദരം.

നാരായണന്‍ മാസ്റ്റര്‍ക്ക് സ്‌നേഹാദരം.


പരപ്പനങ്ങാടി :നമ്മുടെ രാജ്യം സംഘര്‍ഷങ്ങളിലൂടെയും പ്രതിസന്ധിയിലൂടെയും കടന്ന് പോകുമ്പോള്‍ രാഷ്ട്രപിതാവിന്റെ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നുവെന്ന് കെ.പി.എ.മജീദ് എം.എല്‍.എ പറഞ്ഞു
 ജില്ലയില്‍ ഗാന്ധി ദര്‍ശന്‍ സമിതി  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പി.കെ.നാരായണന്‍ മാസ്റ്റര്‍ക്കുള്ള സ്‌നേഹാദരം പരിപാടി ഉള്ളണം എ.എം.യു.പി സ്‌കൂളില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രയോക്താവാണ് നാരായണന്‍ മാഷ് എന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ നാരായണന്‍ മാസ്റ്റര്‍ക്കുള്ള ഉപഹാരം എം എല്‍ എ  സമര്‍പ്പിച്ചു.
പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.പരമേശ്വര ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.പി. മെറിന , ഗിരീഷ്.സി, റംലത്ത് . കെ.കെ,നെഹ്‌റു യുവകേന്ദ്ര ജില്ല കോഡിനേറ്റര്‍ ഡി.ഉണ്ണികൃഷ്ണന്‍, തിരൂരങ്ങാടി ഡി.ഇ.ഒ ടി.കെ. വൃന്ദ കുമാരി , എ.ഇ.ഒ.  പി പി മുഹമ്മദ് വി.പി.ഹസ്സന്‍ ഹാജി, വി.എന്‍. ഹരിദാസന്‍ മാസ്റ്റര്‍, സി എ റസാഖ്,  പി.വി.ഉദയകുമാര്‍ , ഹെഡ് മാസ്റ്റര്‍ കെ.അബ്ദുല്‍ കരീം, ആര്‍. പ്രസന്ന കുമാരി, സി.വി. അരവിന്ദ്, പി.പി മുജീബ് റഹ്മാന്‍ , ഇ. സത്യന്‍, നീലകണ്ഠന്‍ മാസ്റ്റര്‍, കെ. ഉമാവതി, എം. ധന്യ, വി.നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ഉപഹാരം ടി.കെ.കൃഷ്ണദാസ് സമര്‍പ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments