Wednesday, January 19, 2022
HomeKeralaജില്ലാ കരാട്ടേ ചാമ്പ്യന്‍ ഷിപ്പ്

ജില്ലാ കരാട്ടേ ചാമ്പ്യന്‍ ഷിപ്പ്

 
മലപ്പുറം;വേള്‍ഡ് കരാട്ടേ ഫെഡറേഷന്റെ  അംഗീകാരത്തോടെയുള്ള ജില്ലാ കരാട്ടേ ചാമ്പ്യന്‍ ഷിപ്പ് മഞ്ചേരിയില്‍  നടന്നു. മലപ്പുറം ഡി വൈ എസ് പി വി എം പ്രദീപ്  ഉദ്ഘാടനം ചെയ്തു. .ജെ എസ് കെ  കിഴിശ്ശേരി  ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി.
രണ്ടാം സ്ഥാനവുമായി ഐ എസ് കെ എം എക്കാണ്. സബ് ജൂനിയര്‍, ജൂനിയര്‍, കേഡറ്റ്, സീനിയര്‍ എന്നി വിഭാഗങ്ങളില്‍ മത്സരം നടന്നു. മലപ്പുറം ജില്ലാ സെക്രട്ടറി സി ശ്രീനാരായണന്‍  സമ്മാനദാനം നടത്തി. പ്രസിഡന്റ് ഇ. വി രാഘവന്‍  സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു, വൈസ് പ്രസിഡന്റ് എ പ്രദോഷ് നന്ദി പറഞ്ഞു. മലപ്പുറം ജില്ലയിലെ 100റോളം കരാട്ടെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ജില്ലാ മത്സരത്തിലെ വിജയികള്‍  തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments