Wednesday, January 19, 2022
HomeKeralaഫാസിസ്റ്റ് ഭരണാധികാരികള്‍ ജനകീയ സമരത്തിന് മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് കര്‍ഷക സമരത്തിലൂടെ നമ്മള്‍ കണ്ടത്:അഡ്വ. പി...

ഫാസിസ്റ്റ് ഭരണാധികാരികള്‍ ജനകീയ സമരത്തിന് മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് കര്‍ഷക സമരത്തിലൂടെ നമ്മള്‍ കണ്ടത്:അഡ്വ. പി പി ബാലകൃഷ്ണന്‍.


മലപ്പുറം : ഒരു വര്‍ഷം തികയുന്ന ഐതിഹാസികമായ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് ഐഎഎല്‍  സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി. പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ കെ. കെ.സമദ്, ജില്ലാ വൈസ് പ്രസിഡണ്ട് എം പി സ്വാലിഹ് തങ്ങള്‍, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ യൂസുഫ് കലയത്ത്, ആര്‍. അരുണ്‍, അഡ്വ വര്‍ഷ എന്നിവര്‍ സംസാരിച്ചു.നിസാര്‍.സി പി അധ്യക്ഷത വഹിച്ചു. ഷഫീര്‍ കീഴിശ്ശേരി സ്വാഗതവും, കെ വി നാസര്‍ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments