Wednesday, January 19, 2022
HomeKeralaലെന്‍സ്‌ഫെഡ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

ലെന്‍സ്‌ഫെഡ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.


മലപ്പുറം:ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ്ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) മലപ്പുറം കാവുങ്ങല്‍  മുണ്ടുപറമ്പ് ബൈപാസില്‍ നിര്‍മ്മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരത്തിന്റ ശിലാസ്ഥാപന കര്‍മ്മം ലെന്‍സ്‌ഫെഡ് സംസ്ഥാന പി.ആര്‍.ഒ ഡോ. യു. എ. ഷബീര്‍ നിര്‍വ്വഹിച്ചു.
 ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് കെ.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ചാര്‍ജ്ജും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ടി.സി.ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു.ജില്ലാ സെക്രട്ടറി കെ.ബി.സജി സ്വാഗതവും ട്രഷറര്‍ ഷിബു കരിയക്കോട്ടില്‍ നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments