Wednesday, January 19, 2022
HomeKeralaഭരണഘടന സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ കടമ: അഡ്വ. ഹരീഷ് വാസുദേവൻ.

ഭരണഘടന സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ കടമ: അഡ്വ. ഹരീഷ് വാസുദേവൻ.

മലപ്പുറം: ഭരണഘടനാ സംരക്ഷണം ഇന്ത്യയുടെ നിലനില്പിന് അനിവാര്യമാണെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. ഭരണഘടനാ ദിനത്തിൽ സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനാനുസൃതം പ്രവർത്തിക്കേണ്ട ഭരണാധികാരികളും ഭരണഘടനയെ വ്യാഖ്യാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട നീതി പീഠങ്ങളും വ്യതിചലിക്കുമ്പോൾ ഇന്ത്യൻ ജനത ജാഗ്രതയോടെ പ്രവർത്തിക്കാൻ തയ്യാറാകണം. സമത്വവും നീതിയും ജനാധിപത്യവും സ്വാതന്ത്ര്യവും മതേതരത്വവും മൗലികാവകാശങ്ങളും ഉറപ്പുതരുന്ന ഭരണ ഘടനയിലാണ് ഇന്ത്യ പ്രതീക്ഷ പുലർത്തേണ്ടത് എന്നും അത് സംരക്ഷിക്കാനുള്ള പ്രവർത്തനം എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി അജിത് കൊളാടി, സംസ്ഥാന കൗൺസിലംഗം പി സുബ്രഹ്മണ്യൻ, എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ കെ സമദ് എന്നിവർ സംസാരിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ബാബുരാജ് സ്വാഗതവും മലപ്പുറം മണ്ഡലം സെക്രട്ടറി സി എച്ച് നൗഷാദ് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments