Wednesday, January 19, 2022
HomeKeralaഗ്യാസ് തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി.

ഗ്യാസ് തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി.


മലപ്പുറം:അന്യായമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ തൊഴിലാളികളെ തിരിച്ചെടുക്കുക, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കെതിരെയെടുത്ത പ്രതികാര നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരൂരിലെ പ്രകാശ് ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍  തൊഴിലാളികള്‍  ധര്‍ണ്ണ നടത്തി
കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ (സി ഐ ടി യു )വിന്റെ ആഹ്വാന പ്രകാരം നടന്ന  ധര്‍ണ്ണ
ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് അഡ്വ: പി.ഹംസ കുട്ടി ഉദ്ഘാടനം  ചെയ്തു.സി ഐ ടി യു  ഏരിയാ സെക്രട്ടറി, പ്രസാദ്,കെ .ഗോവിന്ദന്‍ കുട്ടി,ബാലകൃഷ്ണന്‍ ചുള്ളിയത്ത്, ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.ധര്‍ണ്ണ കഴിഞ്ഞതിന് ശേഷം സമരത്തില്‍ പങ്കെടുത്ത തൊഴിലാളികളുടെ  വാഹനങ്ങളിലെ താക്കോല്‍ തിരിച്ചു വാങ്ങുകയും താല്‍കാലിക തൊഴിലാളികളെ മാറ്റിനിര്‍ത്തുകയും ചെയ്തത് സംഘര്‍ഷത്തിനിയടാക്കി.ഇതില്‍ പ്രതിഷേധിച്ച്‌യുണിയന്‍നേതാക്കള്‍ സ്ഥാപനത്തിനു മുമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.തുടര്‍ന്ന്
തിരൂര്‍ ലേബര്‍ ഓഫീസര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഉടമയുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ,താക്കോല്‍ തിരികെ നല്‍കുകയും മാറ്റി നിര്‍ത്തിയ താല്‍ക്കാലികക്കാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments