Wednesday, January 19, 2022
HomeKeralaഉപതെരഞ്ഞെടുപ്പ്; മുന്നണികള്‍ സജീവം സാധാരണക്കാരന്റെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമെന്ന് നൗഷാദ് മണ്ണിശ്ശേരി.

ഉപതെരഞ്ഞെടുപ്പ്; മുന്നണികള്‍ സജീവം സാധാരണക്കാരന്റെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമെന്ന് നൗഷാദ് മണ്ണിശ്ശേരി.

മലപ്പുറം: മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചരണ പരിപടികളില്‍ സജീവമായി മുന്നണികള്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന  പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ സാധാരണക്കാരന്റെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ഉപതെരെഞ്ഞെടുപ്പുകളെന്ന് നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കുന്ന നടപടിയില്‍ നിന്ന് നാമ മാത്രമായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പുറകോട്ട് പോയത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് കിട്ടിയ തിരിച്ചടിയാണെന്നും കേരളം ഭരിക്കുന്ന പിണറായി വിജയന്റെ നിലപാടുകള്‍ക്കും ജനവിരുദ്ധ നയങ്ങള്‍ക്കും സാധാരണക്കാരന്റെ ഭാഗത്തു നിന്ന് ശക്തമായ താക്കീത് നല്കാന്‍ കിട്ടുന്ന അവസരങ്ങളാണ് ഉപതെരഞ്ഞെടുപ്പുകളെന്നും അദ്ദേഹം കൂട്ടിച്ചേത്തു. ചടങ്ങില്‍ നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ പി.എ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സലീന ടീച്ചര്‍, സ്ഥാനാര്‍ഥി എം. സത്താര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments