Thursday, May 19, 2022
HomeKeralaലോക മത്സ്യതൊഴിലാളി ദിനം ആചരിച്ചു:കര്‍ഷക സമരം പോലെ മത്സ്യതൊഴിലാളികളും പാര്‍ലമെന്റിനു മുന്നില്‍ സമരം ആരംഭിക്കും. -...

ലോക മത്സ്യതൊഴിലാളി ദിനം ആചരിച്ചു:കര്‍ഷക സമരം പോലെ മത്സ്യതൊഴിലാളികളും പാര്‍ലമെന്റിനു മുന്നില്‍ സമരം ആരംഭിക്കും. – എ.ഐ.ടി.യു.സി.

തിരൂര്‍ : നവംബര്‍ 21ന് ലോക മത്സ്യതൊഴിലളി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളി സംഗമം നടത്തി. ഇന്ത്യന്‍ സമുദ്രം വിദേശ കുത്തകകള്‍ക്ക് വില്‍ക്കുന്ന തീരുമാനവുമായി മുന്നോട്ട് പോവുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപെടുന്ന നിയമങ്ങളാണ് കൊണ്ടുവരുന്നത്. വിദേശ കപ്പലുകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സമുദ്രത്തിലെ മത്സ്യം വിദേശികള്‍ കൊണ്ടുപോവുകയാണ്. ബ്ലു എക്കണോമിക്‌സ് നയം ഇന്ത്യയില്‍ നടപ്പിലാക്കിയാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ ഇറങ്ങാന്‍ പറ്റില്ല. അതോടെ അവരുടെ ഉപജീവന മാര്‍ഗ്ഗം നഷ്ടപെടുകയും ദാരിദ്ര്യത്തില്‍ നിന്നും ദാരിദ്ര്യത്തിലേക്ക് അവര്‍ തള്ളിവിടുകയും ചെയ്യും.
ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും കര്‍ഷകര്‍ നടത്തിയ സമരംപോലെ മത്സ്യതൊഴിലാളികളും ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നില്‍ സമരമാരംഭിക്കുമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി. ദേശിയ ട്രഷറര്‍ എ.കെ. ജബ്ബാര്‍ സമര സംഗമം ഉല്‍ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഹര്‍ഷാദ് പറവണ്ണ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഹുസൈന്‍ ഈസ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്. മുസ്തഫ ആനപ്പടി, സുബൈര്‍ പരപ്പാനങ്ങാടി, സുലൈമാന്‍ പറവണ്ണ, എം. മാജിദ്, പി.പി. മുജീബ് റഹ്മാന്‍, അബ്ദുള്ളക്കുട്ടി അഴീക്കല്‍., സിദ്ദീഖ് പുതിയിരുത്തി, സഫൂറത്ത പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments