Friday, October 22, 2021

കോണ്‍ട്രാക്‌റ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവര്‍മെണ്ട് കരാറുകാര്‍ കലക്‌ട്രേറ്റിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.

Must Read

സിമന്റിന്റെയും കമ്പിയുടെയും മറ്റ് നിര്‍മ്മാണ സാമഗ്രികളുടെയും അനിയന്ത്രിതമായ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരളാ ഗവ: കോണ്‍ട്രാക്‌റ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവര്‍മെണ്ട് കരാറുകാര്‍ കലക്‌ട്രേറ്റിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.

ധര്‍ണ്ണ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉല്‍ഘാടനം ചെയ്തു. കല്‍ക്കരിയുടെയും പെട്രോളിന്റെയും പേര് പറഞ്ഞ് വിപണിയിലെ ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് സിമന്റ്, കമ്പി, പി വി സി പൈപ്പ് തുടങ്ങി നിര്‍മ്മാണ സാമഗ്രികള്‍ക്ക് ചില ശക്തികള്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ വിപണിയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിലയില്‍ നിന്ന് അല്‍പം താഴ്ത്തി വില്‍പ്പന നടത്തുന്ന കോര്‍പ്പറേറ്റ് തന്ത്രമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അനുയോജ്യമായ ഇടപെടല്‍ നടത്തണം. നേരത്തെ എഗ്രിമെന്റ് വെച്ച് തുടങ്ങി വെച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ഗവണ്‍മെന്റ് കരാറുകാര്‍ക്ക് വന്‍ കടബാധ്യത വരുമെന്നതിനാല്‍ അസംസ്‌കൃത സാധനങ്ങളുടെ വില വര്‍ദ്ധനവ് അനുവദിച്ചു തരാന്‍ ആവശ്യമായ നടപടി ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് നിന്നുണ്ടാവണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍ വി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു, ജി സുരേഷ് വെള്ളില, സ്വാലിഹ് തങ്ങള്‍, കുഞ്ഞിപ്പു, അബ്ബാസ് കുറ്റിപ്പുളി, വി.വി. അബ്ദുല്‍ സലാം, ഹംസ മൂര്‍ക്കനാട്, ജിജു കൊണ്ടോട്ടി, എന്‍. അബ്ദുള്‍ റഷീദ്, വി.കെ.ഉണ്ണിക്കൃഷ്ണന്‍, ഹസ്സന്‍ പൊന്നാനി,ഷറഫുദ്ദീന്‍ പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This