Wednesday, January 19, 2022
HomeKeralaസിമന്റിന്റെ വില ഉയര്‍ത്തി സാധരണക്കാരെ കൊള്ളയടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലെന്ന് കേരള ഗവണ്‍മെന്റ്...

സിമന്റിന്റെ വില ഉയര്‍ത്തി സാധരണക്കാരെ കൊള്ളയടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് ഫെഡറേഷന്‍.

കല്‍ക്കരി അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവും മറയാക്കി വിപണിയില്‍ ഒറ്റയടിക്ക് സിമന്റിന്റെ വില ഉയര്‍ത്തി സാധരണക്കാരെ കൊള്ളയടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് ഫെഡറേഷന്‍.

സംസ്ഥാനത്ത് സിമന്റിന്റെ വില കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്.  ഒരാഴ്ച കൊണ്ട് 100 രൂപയില്‍ കൂടുതല്‍ സിമന്റിന്റെ വില ഉയര്‍ത്തി.  390 രൂപയില്‍ നിന്ന് ഇന്നത്തെ വില 490 ലെത്തി നില്‍ക്കുന്നു.  അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധന വില വര്‍ധനയുമാണ് വില വര്‍ദ്ധിക്കാനുള്ള കാരണമായി കമ്പനികള്‍ പറയുന്നത്.  എന്നാല്‍ ഇത് 100 ശതമാനം അംഗീകരിക്കാന്‍ കഴിയില്ല.  കല്‍ക്കരിയുടെ ക്ഷാമമില്ലാത്ത ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ വലിയ തോതില്‍ കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചു.  അന്ന് ഫെഡറേഷന്‍ അടക്കം വിവിധ സംഘടനകള്‍ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും  സര്‍ക്കാര്‍ കമ്പനികളുമായി ചര്‍ച്ച നടത്തി ഒടുവില്‍ കമ്പനികള്‍ വില കുറക്കുകയും ചെയ്തു.  അതിന് ശേഷവും ഒരു തവണ 80 രൂപയോളം ചാക്കിന് വര്‍ദ്ധനവ് വരുത്തി പിന്‍വലിച്ചു.  ഇത് വില ഉയര്‍ത്തി കൊണ്ടുവരാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കാണുന്നത്.  വിപണിയില്‍ ചില അനുകൂല സാഹചര്യങ്ങള്‍ കിട്ടുമ്പോള്‍ വില വര്‍ദ്ധിപ്പിച്ച്  ആ കൂടിയ വില മാര്‍ക്കറ്റില്‍ നിലനിര്‍ത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.  ഇതില്‍ തീര്‍ച്ചയായും ഗവണ്‍മെന്റ് ഇടപെടണം.  ഇത് സംസ്ഥാനത്തെ ചെറുകിട ഗവണ്‍മെന്റ് കരാറുകാരേയും, നിര്‍മ്മാണ രംഗത്തുള്ള എല്ലാ വിഭാഗത്തേയും തകര്‍ത്തെറിയും.  ഇപ്പോള്‍ തന്നെ നിര്‍മ്മാണ മേഖല സ്തംഭിച്ചു കൊണ്ടിരിക്കുകയാണ്.  സിമന്റിന്റേയും, കമ്പിയുടേയും പി വി സി പൈപ്പുകളുടെയും  വില നിയന്ത്രിക്കാനും വാട്ടര്‍ അതോറിറ്റിയിലെ ഗ്ലോബ ല്‍ ടെന്‍ടര്‍ ഒഴിവാക്കണമെന്നും കുടിശിക മുഴുവനും തീര്‍ത്ത് തരുവാനും മുഖ്യമന്ത്രിയും, ധനമന്ത്രിയും ആഭ്യന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് ഫെഡറേഷന്‍ നാളെ 13/10/2021ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുകയാണ്. ധര്‍ണ്ണ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments