Wednesday, January 19, 2022
HomePradeshikamനിലമ്പൂർ-ഷൊർണ്ണൂർ റയിൽവേ പാതയിൽ പാസഞ്ചർ ട്രെയിൻ സർവീസ് പുനഃസ്ഥാപിക്കുക :അഡ്വ.വി.എസ് ജോയ്

നിലമ്പൂർ-ഷൊർണ്ണൂർ റയിൽവേ പാതയിൽ പാസഞ്ചർ ട്രെയിൻ സർവീസ് പുനഃസ്ഥാപിക്കുക :അഡ്വ.വി.എസ് ജോയ്


മലപ്പുറം :നിലമ്പൂർ-ഷൊർണ്ണൂർ റയിൽവേ പാതയിൽ കോവിഡ് മഹാമാരിമൂലം നിർത്തി വെച്ച പാസഞ്ചർ ട്രെയിൻ യാത്രകൾ പുനഃസ്ഥാപിക്കണമെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ആവശ്യപ്പെട്ടു.      സംസ്ഥാനത്ത പല റൂട്ടുകളിലും പാസഞ്ചർ ഗാതാഗതം പുനഃസ്ഥാപിച്ചിട്ടും നിലമ്പൂർ – ഷൊർണൂർ പാതയെ തഴഞ്ഞ റെയിൽവേ തീരുമാനം പ്രതിഷേധാർഹമാണ്.         കോവിഡിൻ്റെ ഒന്നാം ഘട്ടം മുതൽ നിർത്തിവെച്ച പാസഞ്ചർ ട്രയിൻ സർവീസ് 18 മാസം പിന്നിട്ടിട്ടും പുന:സ്ഥാപിക്കാൻ  തയ്യാറാകാത്തത് യാത്രക്കാരോടു കാണിക്കുന്ന ക്രൂരതയാണന്നും ഇന്ധന വില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ വാഹന യാത്ര വളരെ ചിലവേറിയ സാഹചര്യത്തിൽ തൊഴിൽ മേഖലയിലുള്ളർ ,രോഗികൾ ,വിദ്യാർത്ഥിൾ തുടങ്ങിയവർ നേരിടുന്ന ട്രെയിൽ യാത്രാ ക്ലേശം പരിഹരിക്കാൻ റെയിൽവേ അടിയന്തരമായി ഇടപെടണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments