Wednesday, January 19, 2022
HomePradeshikamഅഗ്‌നിബാധ ദുരന്തം: നഷ്ടപരിഹാരം നല്‍കണം ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

അഗ്‌നിബാധ ദുരന്തം: നഷ്ടപരിഹാരം നല്‍കണം ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍


മലപ്പുറം: ഷോട്ട് സര്‍ക്യൂട്ട് മൂലമുള്ള അഗ്‌നിബാധയില്‍ കോടികളുടെ നഷ്ടം സംഭവിച്ച മണ്ണാര്‍ക്കാട് നെല്ലിപ്പുഴയോരത്തെ ഹോട്ടല്‍ ഹില്‍വ്യൂ കെട്ടിടവും അഗ്‌നിക്കിരയാക്കപ്പെട്ട പെരിന്തല്‍മണ്ണ കിഴക്കേതില്‍ കോംപ്ലക്‌സും പുനരുദ്ധരിക്കുന്നതിന് ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്ന്
കേരളബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധമായ കണക്കെടുപ്പും മറ്റു നടപടികളും പൂര്‍ത്തീകരിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി ഉദ്ഘാടനം ചെയ്തു.  സെക്രട്ടറി ജി. നടരാജന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.പി അലവിക്കുട്ടി, പലക്കാട് ജില്ല പ്രസിഡന്റ് അലിക്കുഞ്ഞ് കൊപ്പന്‍ പട്ടാമ്പി, സെക്രട്ടറി റീഗള്‍ മുസ്തഫ, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് കൊളക്കാടന്‍ അസീസ്, സെക്രട്ടറി സലീം ചുങ്കത്തറ, ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എസ് മംഗലം, ട്രഷറര്‍ ചങ്ങരംകുളം  എന്‍മൊയ്തുണ്ണി,സംസ്ഥാന സമിതി അംഗങ്ങളായ  പി ഗിരീഷ് പാലക്കാട്, കാളിപ്പാടന്‍ മുസ്തഫ ഹാജി, കെ.മുഹമ്മദ് യൂനസ്, വി.ടി.റാഫി, എം.പി.അബ്ദുള്ളക്കുട്ടി,  കെ മണിഹാജി, ശ്രീധരന്‍ അയ്യപ്പമഠം, , അബൂബക്കര്‍ ബാവിക്ക, പി.ടി.ഷെരീഫ് അബ്ദുറഹിമാന്‍.എം.കെ എന്നിവര്‍ പ്രസംഗിച്ചു.
പഴയ കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കില്‍ ലേബര്‍ സെസ് ചുമത്തിയുള്ള നിര്‍ബന്ധ പിരിവ് അവസാനിപ്പിക്കണമെന്നും ഈ സെസ്സില്‍ കെട്ടിക്കുന്ന കോടിക്കണക്കിന് രൂപയുടെ ലേബേഴ്‌സ് വിഹിതം ഉടന്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
കെട്ടിട ദുരന്തത്തില്‍ ജീവാപായം സംഭവിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഗപ്പെടുത്തുകയും, അര്‍ഹരായവര്‍ക്ക് ദുരിതാശ്വാസം നല്‍കണമെന്നും ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റി പ്രതിനിധി സംഘം ദുരന്ത സ്ഥലങ്ങള്‍  സന്ദര്‍ശിച്ചു.ഇതു സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂവകുപ്പ് മന്ത്രി കെ.രാജന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, പാലക്കാട,് മലപ്പുറം ജില്ലാ കലക്ടര്‍മാര്‍, അഡ്വ:  അഡ്വ.എന്‍. ഷംസുദ്ധീന്‍ എം.എല്‍.എ, മണ്ണാര്‍ക്കാട്  പെരിന്തല്‍മണ്ണ തഹസില്‍ദാര്‍മാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ ഫായിദ ബഷീര്‍ഷാജി എന്നിവര്‍ക്ക്  നല്‍കി

 Building Owners Association

കേരളബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി ഉദ്ഘാടനം ചെയ്യുന്നു

RELATED ARTICLES

Most Popular

Recent Comments