Friday, October 22, 2021

ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൽസരിക്കുന്നു; സുമേഷ് അച്യുതൻ

Must Read

ചിറ്റൂർ: ജനങ്ങളെ കൊള്ളയടിച്ച് പോക്കറ്റ് നിറയ്ക്കുന്ന   കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൽസരിക്കുന്നതായി ഡി.സി.സി. വൈസ് പ്രസിഡൻ്റ്  സുമേഷ് അച്യുതൻ. പാചക വാതക – ഇന്ധന വില വർദ്ധനവ് പിൻവലിക്കുക,
പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര  നയം പിൻവലിക്കുക,
മുട്ടിൽ മരംമുറി കേസിലെ  പ്രതികളെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കുക,
ഡോളർ കേസിൽ മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കുക  
എന്നീ  ആവശ്യങ്ങൾ ഉന്നയിച്ച്  യു.ഡി.എഫ്. ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉൽപ്പന്നങ്ങളിലൂടെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൊള്ളയടിക്കുന്നു. പോലീസിനെ ഉപയോഗിച്ച്   പെറ്റിയടിച്ച്  കേരള സർക്കാർ ജനങ്ങളെ ശത്രു പക്ഷത്തു നിർത്തുകയാണ്.ജനദ്രോഹ സർക്കാരുകളെ താഴെ ഇറക്കും വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നുംമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.

 യുഡിഫ് ചിറ്റൂർ നിയോജക
മണ്ഡലം ചെയർമാൻ P. രതീഷ് അദ്യക്ഷനായി ചിറ്റൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ K. ഗോപാലസ്വാമി, IUML പ്രസിഡന്റ്‌ അബ്ദുള്ള, ദേശീയ ജനതദൾജില്ലാ വൈസ് പ്രസിഡന്റ്‌ ഷിബു, ബ്ലോക്ക്‌ പ്രസിഡന്റ്‌ മാരായ R. സദാനന്ദൻ, രാജമാണിക്കാം, കർഷക കോൺഗ്രസ്‌ പ്രസിഡന്റ്‌. K. മോഹനൻ മണ്ഡലം പ്രസിഡന്റ്‌ മാരായ K. ബാബു ചിറ്റൂർ, സച്ചിദാനന്ദഗോപാലകൃഷ്ണൻ
പെരുമാട്ടി,P. പൊൻരാജ് എരുതെന്പതി, AT. ശ്രീനിവാസ് കൊഴിഞ്ഞാൻപാറ, U. പ്രസാദ് വടകരപ്പതി രഘുനാഥ്‌ നല്ലേപ്പുള്ളി കൗൺസിലർമാരായ അനിതകുട്ടപ്പൻ, പ്രിയകുമാർ , ജയന്തി,സൂചിത്ര, കിഷോർ എന്നിവർ സംസാരിച്ചു

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This