Friday, October 22, 2021

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Must Read

മലപ്പുറം: കൈനോട് കുന്നത്തൊടി ഹൗസിൽ ഖദിയുമ്മകുട്ടിയുടെ മകൾ ഷഫരിയ (40) ആണ് കിണറ്റിൽ വീണത്. വെള്ളിയാഴ്ച്ച പകൽ 12 മണിയോടു കൂടിയാണ് സംഭവം. വിവരമറിഞ്ഞ് എത്തിയ മലപ്പുറം അഗ്നിരക്ഷനിലയത്തിലെ ജീവനക്കാർ അതിസാഹസികമായിട്ടാണ് കിണറ്റിൽവീണ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ രക്ഷപ്പെടുത്തിയത്. കയറിൽ പിടിച്ച് തൂങ്ങിക്കിടന്ന സ്ത്രീ അവശനിലയിലായതിനെ തുടർന്ന് പിടി വിട്ട് വെള്ളത്തിലേക്ക് വീഴാൻ തുടങ്ങവെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ കെ.സുധീഷ് ഉടൻ തന്നെ കിണറ്റിലേക്ക് ചാടിയിറങ്ങുകയും സ്ത്രീയെ മുങ്ങിപ്പോകാതെ താങ്ങിപ്പിടിച്ച് നിർത്തുകയും പിന്നീട് റെസ്ക്യൂ റോപ്പിന്റെയും, നെറ്റിന്റെയും സഹായത്താൽ യുവതിയെ കരയ്ക്കെത്തിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ പ്രതീഷ്.കെ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ കെ എം മുജീബ്, കെ നിഷാദ്, സി.രജീഷ്, പി അഭിലാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This