Friday, October 22, 2021

വിശ്വകര്‍മജര്‍ക്ക് പരിഗണന നല്‍കണം

Must Read


മലപ്പുറം:വിദ്യാഭ്യാസ മേഖലയില്‍ വളരെ പിന്നോക്കാം നില്‍ക്കുന്ന വിശ്വകര്‍മജരെ ഒ ഇ സി യില്‍  ഉള്‍പ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും തൊഴില്‍ മേഖലയില്‍ വരുന്ന ഒഴിവുകളിലേക്ക് വിശ്വകര്‍മ്മജര്‍ക്ക്  പ്രാതിനിധ്യം നല്‍കി പരിഗണിക്കണമെന്നും അഖില കേരള വിശ്വ കര്‍മ്മ മഹാസഭ യോഗം  സര്‍ക്കാറിനോടാവശ്യപ്പെട്ടു.
വിശ്വകര്‍മദിനചാരണത്തിന്റെ ഭാഗമായി മലപ്പുറം കുന്നുമ്മല്‍ ഐദീദ്  പ്ലാസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി രാജന്‍ തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.പാരമ്പരാഗത തൊഴിലാളികളായ വിശ്വകര്‍മ്മജരോട്  മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
        യോഗത്തില്‍ യൂണിയന്‍ പ്രസിഡണ്ട് ഏര്‍ക്കര ബാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി  ഇ കെ പ്രസാദ്  സ്വാഗതം പറഞ്ഞു. മഹിളാ സംഘം പ്രസിഡന്റ് കെ ടി വത്സല ,  ട്രഷറര്‍ കെ എം പ്രസാദ്   എന്നിവര്‍ സംസാരിച്ചു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This