Friday, October 22, 2021

സംസ്​ഥാനത്ത്​ ഞായറാഴ്ച ലോക്​ഡൗൺ തുടരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

സംസ്​ഥാനത്ത്​ ഞായറാഴ്ച ലോക്​ഡൗൺ തുടരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപ്രകാരം നാളെ സമ്പൂർണ ലോക്​ഡൗണായിരിക്കും. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവും തുടരും.

ഇത്​ എത്രദിവസം തുടരണമെന്നത്​ ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും. ഒന്നരവർഷത്തിലേറെയായി കോവിഡ്​ നമ്മോടൊപ്പമുണ്ട്​. കോവിഡിനോടൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിലൂന്നിയിട്ടുള്ള തീരുമാനങ്ങളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. സംസ്​ഥാനത്തെ മൊത്തം ജനംസഖ്യയുടെ എണ്ണമെടുത്താല്‍ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് ലഭിച്ചവരുടെ അനുപാതം. ഇത് ദേശീയ ശരാശരിയേക്കാളും വളരേ കൂടുതലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This