Wednesday, January 19, 2022
HomePradeshikamവളാഞ്ചേരിയിൽ നിന്നും കാൽനടയായി കാശ്മീരിലേക്ക് യാത്രതിരിച്ച്‌ ദമ്പതികൾ

വളാഞ്ചേരിയിൽ നിന്നും കാൽനടയായി കാശ്മീരിലേക്ക് യാത്രതിരിച്ച്‌ ദമ്പതികൾ

വ​ളാ​ഞ്ചേ​രിയിൽ നിന്നുള്ള ദ​മ്പതി​ക​ള്‍ കാ​ല്‍​ന​ട​യാ​യി ക​ശ്മീ​രി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. എ​ട​യൂ​ര്‍ മാ​വ​ണ്ടി​യൂ​ര്‍ വ​ള​യ​ങ്ങാ​ട്ടി​ല്‍ അ​ബ്ബാ​സ് (34), ഭാ​ര്യ വി. ​ഷ​ഹാ​ന (26) എ​ന്നി​വ​രാ​ണ് കാ​ല്‍​ന​ട​യാ​ത്ര തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട്, കാ​സ​ര്‍​കോ​ട്, മം​ഗ​ലാ​പു​രം, ബ​ല്‍​ഗാം, കോ​ലാ​പു​ര്‍, പു​ണെ, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഹി​മാ​ച​ല്‍​പ്ര​ദേ​ശ് വ​ഴി ക​ശ്മീ​രി​ല്‍ എ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

വ്യാ​യാ​മ​ത്തി​ന്റെ അ​ഭാ​വ​വും തെ​റ്റാ​യ ഭ​ക്ഷ​ണ രീ​തി​യും കാ​ര​ണം ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന കാ​ല​ത്തി​ല്‍ ന​ട​ത്ത​ത്തിെന്‍റ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യാ​ണ്​ ഈ ദ​മ്പതി​ക​ളുടെ ലക്ഷ്യം.

മ​ക്ക​ളാ​യ ആ​റ് വ​യ​സ്സു​കാ​ര​നാ​യ യാ​സീ​ന്‍ ന​യ്ബി​നെ​യും നാ​ലു വ​യ​സ്സു​കാ​രി​യാ​യ ഹ​ന ഫാ​ത്തി​മ​യെയും വീ​ട്ടു​കാ​രെ ഏ​ല്‍​പി​ച്ചാ​ണ് യാ​ത്ര. ആ​ദ്യ ദി​വ​സം രാ​ത്രി ച​ങ്കു​വെ​ട്ടി​യി​ല്‍ ത​ങ്ങു​ന്ന ഇ​വ​ര്‍ കേ​ര​ളം വി​ടു​ന്ന​തു വ​രെ ദി​വ​സം 40 കി​ലോ​മീ​റ്റ​ര്‍ ന​ട​ക്കും. പി​ന്നീ​ട് 60 കി.​മീ​റ്റ​ര്‍ വ​രെ ന​ട​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ര്‍. ത​ട​സ്സ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ര​ണ്ട​ര മാ​സം​കൊ​ണ്ട് ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. താ​മ​സ സൗ​ക​ര്യം ല​ഭി​ക്കാ​ത്തി​ട​ങ്ങ​ളി​ല്‍ ടെന്‍റ​ടി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​മാ​യാ​ണ് യാ​ത്ര.

RELATED ARTICLES

Most Popular

Recent Comments