Friday, October 22, 2021

വടംവലി മത്സരത്തിൽ​​ അഭിമാനമായി പർവീസും സ്വാഫിനും

Must Read

മേ​ലാ​റ്റൂ​ർ: വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്​ അ​ഭി​മാ​ന​മാ​യി മ​ല​പ്പു​റ​ത്തി​െൻറ താ​ര​ങ്ങ​ളാ​യ പ​ർ​വീ​സും സ്വാ​ഫി​നും.രാ​ജ​സ്ഥാ​നി​ലെ നോ​ക്ക​യി​ൽ ആ​ഗ​സ്​​റ്റ്​ 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ന്ന ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു മേ​ലാ​റ്റൂ​ർ എ​ട​യാ​റ്റൂ​രി​ൽ താ​മ​സി​ക്കു​ന്ന തെ​ക്കേ​തി​ൽ പ​ർ​വി​സ് ആ​ലം, ആ​ന​ക്ക​യം വെ​ള്ളി​ല സ്വ​ദേ​ശി സ്വാ​ഫി​ൻ ഷാ​ദ് എ​ന്നി​വ​ർ.

അ​ണ്ട​ർ 17 കാ​റ്റ​ഗ​റി​യി​ൽ ഫൈ​ന​ലി​ൽ രാ​ജ​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ളം ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ ടീ​മി​ലെ അം​ഗ​മാ​ണ് പ​ർ​വീ​സ്. വെ​ള്ളി മെ​ഡ​ൽ നേ​ടി​യ അ​ണ്ട​ർ 19 ടീ​മി​ലെ അം​ഗ​മാ​ണ് സ്വാ​ഫി​ൻ ഷാ​ദ്. വി​വി​ധ കാ​റ്റ​ഗ​റി​യി​ൽ ആ​റ് ടീ​മു​ക​ളി​ലാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന് 60 താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ നാ​ല് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും കേ​ര​ളം ക​ര​സ്ഥ​മാ​ക്കി. ഇ​രു​വ​രും പ​ന്ത​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This