Wednesday, January 19, 2022
HomeKeralaകൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മരണം

കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മരണം

കൊല്ലം:  അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാലു മരണം. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന “ഓംകാരം” എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രാവിലെ 10 മണിയോടെ അഴീക്കല്‍ പുഴയ്ക്ക് സമീപമാണ് വള്ളം അപകടത്തില്‍പ്പെട്ടത്. വലയില്‍ കുടുങ്ങി വള്ളം മറിയുക ആയിരുന്നെന്നാണ് കോസ്റ്റല്‍ പോലീസ് പറയുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

RELATED ARTICLES

Most Popular

Recent Comments