Wednesday, January 19, 2022
HomeKeralaരക്തസാക്ഷിത്വം എന്തെന്ന് അറിയാത്തവര്‍ക്കുമാത്രമേ രക്തസാക്ഷികളെ ഇങ്ങനെ അപമാനിക്കാനാവൂ രാഹുൽ ഗാന്ധി

രക്തസാക്ഷിത്വം എന്തെന്ന് അറിയാത്തവര്‍ക്കുമാത്രമേ രക്തസാക്ഷികളെ ഇങ്ങനെ അപമാനിക്കാനാവൂ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാലിയൻ വാലാബാഗിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കെതിരേ കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി. രക്തസാക്ഷിത്വത്തിന്റെ അർഥമറിയാത്തവർക്ക് മാത്രമേ ജാലിയൻ വാലാബാഗിലെ രക്തസാക്ഷികളെ ഇത്തരത്തിൽ അപമാനിക്കാൻ കഴിയൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

‘ഞാൻ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കുന്നത് യാതൊരു കാരണവശാലും എനിക്ക് സഹിക്കാനാകില്ല. ഈ ക്രൂരതയ്ക്ക് ഞങ്ങളെതിരാണ്’, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ജാലിയൻ വാലാബാഗിൽ ലൈറ്റ്-ലേസർ ഷോ നടക്കുന്നതിന്റെ ചിത്രം പ്രസിദ്ധീകരിച്ച ഒരു മാധ്യമ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.സ്വാതന്ത്ര്യം നേടുന്നതിനായി പോരാടാത്തവർക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ മനസ്സിലാക്കാൻ കഴിയില്ലെന്നും രാഹുൽ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.ജാലിയൻവാലാബാഗ് നവീകരണത്തോടനുബന്ധിച്ച് സ്മാരകത്തിൽ ലൈറ്റ് ഷോ ഏർപ്പെടുത്തിയതിനെതിരേ വ്യാപകമായി വിമർശനം ഉയർന്നിരുന്നു

RELATED ARTICLES

Most Popular

Recent Comments