Wednesday, January 19, 2022
HomePradeshikamഅവധി ദിനങ്ങളില്‍ അനധികൃത ക്വാറി പ്രവര്‍ത്തനം ; ജെ.സി.ബി.യും, ടിപ്പർ ലോറികളും പിടികൂടി

അവധി ദിനങ്ങളില്‍ അനധികൃത ക്വാറി പ്രവര്‍ത്തനം ; ജെ.സി.ബി.യും, ടിപ്പർ ലോറികളും പിടികൂടി

കൊളത്തൂർ: അവധി ദിനങ്ങളില്‍ അനധികൃതമായി ക്വാറി പ്രവര്‍ത്തനം നടത്തിയ കുറുവ വില്ലേജിലെ പാങ്ങ് ചേണ്ടി പെരിഞ്ചോല ചെങ്കൽ ക്വാറികളിലും, വലമ്പൂർ വില്ലേജിലെ ചെങ്കൽ ക്വാറികളിലും റവന്യൂ അധികൃതർ പരിശോധന നടത്തി. ക്വാറികളില്‍ നിന്നും ഏഴ് ടിപ്പറും, ഒരു ജെ.സി.ബിയും, വലമ്പൂരിൽ നിന്ന് നാല് ടിപ്പറും ഒരു ജെ.സി.ബിയും ഉൾപ്പെടെ 11 ടിപ്പർ ലോറികളും രണ്ട് ജെ.സി.ബിയുമാണ് പിടിച്ചെടുത്തത്. അവധി ദിവസങ്ങളിലെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ജില്ലയില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ജില്ലാ തല സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

തഹസിൽദാർ ദേവകി, സ്പെഷ്യൽ വില്ലേജ് ഓഫീസർ അബ്ദുൽറഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ പെരിന്തൽമണ്ണ മിനി സിവിൽസ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments