Friday, October 22, 2021

പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Must Read

മലപ്പുറം വളാഞ്ചേരി കരിപ്പോൾ : പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിലെ കിടപ്പു മുറിയിൽ ജനലിൽ തൂങ്ങി മരിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം കരിപ്പോൾ സ്വദേശി സുബൈർ TP യുടെ മകൾ ആയിഷ തസ്‌നിയാണ് ആത്മഹത്യ ചെയ്തത്

.കരിപ്പോൾ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആയിഷ തസ്‌നി. കിടപ്പുമുറിയിൽ കയറി വാതിലടച്ച ആയിഷ തസ്‌നിയെ അനിയൻ വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജനല കമ്പിയിൽ തൂങ്ങി കിടക്കുന്നത് കണ്ടത്. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളാഞ്ചേരി പോലീസ് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This