Friday, October 22, 2021

അവസരങ്ങളുമായി ദുബായ് എക്സ്പോ; പ്രതിമാസം 10,000 മുതൽ 40,000 ദിർഹം വരെ ശമ്പളം

Must Read

ദുബായ്∙ അവസരങ്ങളുടെ എക്സ്പോയാണ് ഓരോ പവിലിയനുകളിലും കാത്തിരിക്കുന്നത്. വിവിധ പവിലിയനുകളിലായി റിസപ്ഷനിസ്റ്റ്, ടൂർ ഗൈഡുകൾ, ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, പ്രോട്ടോക്കോൾ ഓഫിസർ, സീനിയർ മാനേജർ എന്നിങ്ങനെ നൂറുകണക്കിനു തസ്തികകളാണ് ഉള്ളത്. പ്രതിമാസം10,000 മുതൽ 40,000 ദിർഹം വരെയാണ് ശമ്പളം. എക്സ്പോ തുടങ്ങുന്ന ഒക്ടോബർ 1 മുതൽ അടുത്ത വർഷം മാർച്ച് 31വരെയുള്ള ഹ്രസ്വകാല കരാർ വ്യവസ്ഥയിലാണ് നിയമനമെങ്കിലും ചില തസ്തികകളിൽ ഒരു മാസം കൂടി ലഭിച്ചേക്കാം. വിവിധ റിക്രൂട്ടിങ് ഏജൻസികൾ വഴിയുള്ള നിയമന നടപടികൾ പുരോഗമിക്കുകയാണ്. ഗൈഡുകളും റിസപ്ഷനിസ്റ്റുകളും ഇംഗ്ലിഷ്, ഹിന്ദി, അറബിക്, തഗലോഗ് (ഫിലിപ്പീൻസ്) ഭാഷകൾ അറിഞ്ഞിരിക്കണം. ഏതു രാജ്യത്തിന്റെ പവിലിയൻ ആയാലും ഇതര പൗരന്മാർക്കും നിയമനം ലഭിക്കും. ഇംഗ്ലിഷിനു പുറമേ അതത് രാജ്യങ്ങളിലെ ഭാഷയും അറിഞ്ഞിരിക്കണം. അറബിക് കൂടി അറിയാമെങ്കിൽ എല്ലാ പവിലിയനുകളിലും പരിഗണന ലഭിക്കും

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This