Wednesday, January 19, 2022
HomePradeshikamപെരിന്തൽമണ്ണയിൽ 22 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

പെരിന്തൽമണ്ണയിൽ 22 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

പെരിന്തൽമണ്ണ: മിനി ലോറിയിൽ ഒളിപ്പിച്ച് ജില്ലയിലേക്ക് കടത്തിയ 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശികളായ പൂളോണ മുഹമ്മദ് സാദിഖ് (41), വെള്ളേപ്പറമ്പിൽ സിറിൾ ബാബു(43) എന്നിവരെയാണ് പെരിന്തൽമണ്ണ പൊന്ന്യാകുർശി ബൈപ്പാസിൽ വെച്ച് എസ്.ഐ. സി.കെ. നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്ന് കിലോയ്ക്ക് 1500 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ച് കിലോയ്ക്ക് 20,000-30,000 രൂപവരെ വിലയിട്ട് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഏജന്റുമാർ മുഖേന ചരക്ക് വാഹനങ്ങളിലാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. പിടിയിലായ മുഹമ്മദ് സാദിഖ് മണ്ണാർക്കാട് സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസിലും പെരിന്തൽമണ്ണ, മുക്കം സ്റ്റേഷനുകളിലെ കഞ്ചാവ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ലോറികളിലും മറ്റും വൻതോതിൽ കഞ്ചാവ് എത്തിച്ച് മണ്ണാർക്കാട് കേന്ദ്രീകരിച്ചുള്ള രഹസ്യ കേന്ദ്രത്തിലെത്തിക്കുകയും പിന്നീട് ആവശ്യക്കാർക്ക് വില പറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്ത് എത്തിക്കുന്ന സംഘത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാർ, ഇൻസ്പെക്ടർ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

RELATED ARTICLES

Most Popular

Recent Comments