Wednesday, January 19, 2022
HomeKeralaകൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ 4 പേർ മരിച്ചു

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ 4 പേർ മരിച്ചു

100 അടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ നാല് തൊഴിലാളികൾ മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു.
കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽ മുക്കിൽ രാവിലെ 10 മണിയോടെയാണ് സംഭവം. കിണർ വൃത്തിയാക്കാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദ്യം രണ്ടുപേരാണ് കിണറ്റിലിറങ്ങിയത്. ഇവർക്ക് ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടായി. ഇതോടെ മറ്റുരണ്ടുപേർ കൂടി ഇവരെ രക്ഷിക്കാനായി കിണറിലേക്ക് ഇറങ്ങുകയായിരുന്നു. ഇവരും കുടുങ്ങിയതോടെയാണ് നാട്ടുകാർ പോലീസിനേയും അഗ്നിശമന സേനയേയും അറിയിച്ചത്.

ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഫയർഫോഴ്സ് സംഘം നാല് പേരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴഞ്ഞു വീണ ഫയർഫോഴ്സ അംഗത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘത്തിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

RELATED ARTICLES

Most Popular

Recent Comments