Friday, October 22, 2021

ഓർമശക്തിയിൽ ഈ ഒന്നരവയസ്സുകാരി ആരെയും വെല്ലും : ഒരു രക്ഷയുമില്ല കുരുന്ന് ഇക്ഷ

Must Read

നിലമ്പൂർ: ഓർമശക്തിയുടെ കാര്യത്തിൽ ഒന്നരവയസ്സുകാരി ഇക്ഷ ഒരു സംഭവംതന്നെ. 40 രാജ്യങ്ങളുടെ ദേശീയപതാക കണ്ടാൽ രാജ്യമേതെന്നു പറയാൻ ഇക്ഷയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട. ട്രാഫിക് ചിഹ്നങ്ങളുടെ ബോർഡ് നോക്കി എന്തിന്റെ അടയാളമാണെന്നു പറയാനും താമസമില്ല.
ചുങ്കത്തറ ചങ്കരത്ത് വീട്ടിൽ സി.കെ. അൻഷിദിന്റെയും നിലമ്പൂർ കോവിലകത്തുമുറിയിലെ എൻ. കൃഷ്ണയുടെയും ഏകമകളാണ് ടുട്ടു എന്നു വിളിപ്പേരുള്ള ഇക്ഷ. ഇക്ഷയുടെ ഓർമയുടെ ശേഖരത്തിൽ മുന്നൂറ്റമ്പതോളം ഇനങ്ങളുണ്ട്. ഓരോദിവസവും പുതിയ വസ്തുക്കളോ വാക്കുകളോ പഠിച്ചാൽ അവയും ഓർത്തെടുത്തുപറയും.

ഇരുപതിനം പൂക്കൾ, അത്രതന്നെ വാഹനങ്ങൾ, 26 തരം മൃഗങ്ങൾ, 12 തരം കടൽജീവികൾ, 24 തരം പച്ചക്കറികൾ, 10 ഭക്ഷ്യ ഇനങ്ങൾ, 24 തരം പഴങ്ങൾ, ആറിനം സംഗീതോപകരണങ്ങൾ, വീടുകളിൽ ഉപയോഗിക്കുന്ന 24 തരം സാധനങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലകൾ, ഒന്നുമുതൽ 20 വരെയുള്ള എണ്ണൽ സംഖ്യകൾ, ത്രികോണം, ചതുരം തുടങ്ങി 10 ആകൃതികൾ; ഇവയെല്ലാം ഇക്ഷയ്ക്ക് ഹൃദിസ്ഥം. 2021 മേയ് 18-ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംനേടി.
ഇംഗ്ലീഷ് അക്ഷരങ്ങൾ ക്രമത്തിൽ അടുക്കിവെക്കും. പസിൽബോർഡിൽ മൃഗങ്ങളുടെയും മറ്റും ചിത്രങ്ങൾ സ്ഥാനംതെറ്റി നൽകിയാൽ അവയും അടുക്കിവെക്കും. ലോകാദ്‌ഭുതങ്ങൾ ഓരോന്നായി പറയും. ക്ലാസിക്കൽ നൃത്തരൂപങ്ങളും ശരീരത്തിന്റെ ആന്തരികാവയവങ്ങളുടെ പേരുകളും ഈ മിടുക്കിക്കറിയാം. നിലമ്പൂരിൽ മെഡിക്കൽ ക്ലിനിക് നടത്തുകയാണ് ഇക്ഷയുടെ മാതാപിതാക്കൾ. ഇക്ഷ ട്രാഫിക് സിഗ്‌നലുകൾ നോക്കിപ്പറയുന്നു

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This