Friday, October 22, 2021

കിണറ്റിൽവീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു

Must Read

വളാഞ്ചേരി: കിണറ്റിൽവീണ കറവപ്പശുവിനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷിച്ചു. വളാഞ്ചേരിക്കടുത്ത് എടയൂർ പൂക്കാട്ടിരി ആൽപ്പറ്റ വീട്ടിലെ നാരായണിയുടെ മൂന്നൂറ്‌ കിലോ തൂക്കമുള്ള പശുവിനെയാണ് സംഘം രക്ഷിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനടുത്ത് കാടുമൂടിക്കിടക്കുന്ന പറമ്പിൽ പുല്ലുമേയുന്നതിനിടയിലാണ് പശു അബദ്ധത്തിൽ ആൾമറയില്ലാത്ത ഇരുപതടി താഴ്ചയുള്ള കിണറ്റിൽ വീണത്.

വിവരമറിയിച്ചതിനെത്തുടർന്ന് പെരിന്തൽമണ്ണ അഗ്നിരക്ഷാസേനാ യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
സീനിയർഫയർ ഓഫീസർ അബ്ദുൾസലീം, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ എ.പി. നിയാസുദ്ദീൻ, സുജിത്, ഉമ്മർ, ഹോംഗാർഡുകളായ വിശ്വനാഥൻ, ഗോപകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This