Wednesday, January 19, 2022
HomePradeshikamപൈപ്പിടാൻ കുഴിച്ചപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹ കണ്ടെത്തി

പൈപ്പിടാൻ കുഴിച്ചപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹ കണ്ടെത്തി

കോഡൂർ / ചട്ടിപ്പറമ്പ് :കോഡൂരിൽ പൈപ്പിടാൻ കുഴിച്ചപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹ കണ്ടെത്തി ഗുഹക്കുള്ളിൽ നിന്ന് മൺപാത്രങ്ങളും ചിത്രപ്പണികളുള്ള തൂണുകളും ലഭിച്ചതോടെ വിവരം പുരാവസ്തു വകുപ്പിനെ അറിയിച്ചു . കോഡൂർ പഞ്ചായത്തിലെ 9ാം വാർഡ് താണിക്കൽ പാലുംകുന്നിൽ ശുദ്ധജല വിതരണ പൈപ്പ് ലൈനിനായി കുഴിയെടുക്കുന്നതിനിടെയാണ് ഗുഹ കണ്ടെത്തിയത് . മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കുഴിയെടുക്കുമ്പോഴാണു ഒരാൾക്കു നിൽക്കാൻ കഴിയുന്ന ഗുഹ കണ്ടത്. ഇതിനുള്ളിൽ മൺപാത്രങ്ങളും ചിത്രപ്പണികളുള്ള തൂണുകളും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പ്രവൃത്തി നിർത്തിവച്ചു പൊലീസിലും പുരാവസ്തു വകുപ്പിലും വിവരമറിയിക്കുകയായിരുന്നു . പൊലീസ് എത്തി പരിശോധന നടത്തി. അടുത്ത ദിവസങ്ങളിൽ കോഴിക്കോട് നിന്നു പുരാവസ്തു വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കും. ആളുകൾ ഗുഹ കാണാനെത്തിയതോടെ ഇവിടേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിട്ടുണ്ട്

RELATED ARTICLES

Most Popular

Recent Comments