Friday, October 22, 2021

ഇന്ധന വിലവർധനവിനെതിരെ യൂറോ,കോപ്പ – അമേരിക്ക പ്രവചന മത്സരത്തിന് പെട്രോൾ സമ്മാനമായി നൽകി പ്രതിഷേധിച്ചു.

Must Read

പുലാമന്തോൾ: ദിനംപ്രതി യുണ്ടാകുന്ന ഇന്ധന വിലവർദ്ധനവിനെതിരെ യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ പ്രവചന മത്സരത്തിലെ വിജയികൾക്ക് പെട്രോൾ സമ്മാനമായി നൽകി പ്രതിഷേധിച്ചു. പുലാമന്തോൾ – തിരുത്ത് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിലാണ് ഇത്തരത്തിൽ ഇന്ധനവില വർദ്ധനവിനെതിരെ ഒരു വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി മെമ്പർ ശ്രീ. ഉണ്ണികൃഷണപണിക്കർ നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.കെ. റഫീഖ യൂറോ കപ്പ് പ്രവചന മത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹനായ പുലാമന്തോൾ -യു.പി.സ്വദേശി മനോജ് മേക്കാടത്തിന് (പുലാമന്തോൾ ഹൊറൈസൺ ടൈലർ ഷോപ്പ് ഉടമ) 2 ലിറ്റർ പെട്രോൾ സമ്മാനിച്ചു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് മെമ്പർ KT അഷ്കർ കോപ്പ അമേരിക്ക പ്രവചന മത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹനായ പുലാമന്തോൾ – തിരുത്ത് സ്വദേശി അച്ചൂരത്തൊടി മുരളീധരന് ( ചുമട്ട് തൊഴിലാളി,പുലാമന്തോൾ)2 ലിറ്റർ പെട്രോൾ സമ്മാനിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജീഷ് ഇ, എം.പി. സുഭാഷ്,അർഷിദ് കെ,ഷമീൽ വി,ആർ രതിൻ, ശ്രീഹരി പുലാമന്തോൾ, നന്ദകുമാർ എ, പ്രശോബ് പി,സനിൽ പി.,നിതിൻകുമാർ എ, സുരേഷ് എ,എന്നിവർ പങ്കെടുത്തു.
പ്രോത്സാഹന സമ്മാനമായ അര ലിറ്റർ പെട്രോൾ അഭിനവ് എം.പി.(തിരുത്ത്), ലിൻ്റോ ജോസഫ് (ഇരിങ്ങാലക്കുട), മുഹമ്മദ് മുഹ്സിൻ (പാണ്ടിക്കാട്),ഷബീർ മുഹമ്മദ് (വിളയൂർ) വൈശാഖ് NR (പെരിന്തൽമണ്ണ), അനീഷ് PC (വടകര) എന്നിവർക്ക് സമ്മാനിച്ചു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This